അയ്യപ്പഭക്തരുടെ വാഹനങ്ങള്‍  തടഞ്ഞു,കൂടുതല്‍ പോലീസിനെ വ്യന്യസിക്കാനൊരുങ്ങി ആഭ്യന്തരവകുപ്പ്..

നിലയ്ക്കലില്‍ അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ വ്യാപകമായി പ്രതിഷേധക്കാര്‍ തടഞ്ഞതോടെ കൂടുതല്‍ പോലീസിനെ സ്ഥലത്ത് വ്യന്യസിക്കാന്‍ ആഭ്യന്തരവകുപ്പ് തീരുമാനിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ എഡിജിപി  വൈകിട്ട് നിലയ്ക്കലില്‍ എത്തും. വൈകിട്ടോടെ നിലയ്ക്കലിലേക്ക് രണ്ടു കമ്പനി വനിതാ പോലീസിനെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ശബരിമലയിലേക്ക് വന്ന വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെട്ട സംഘത്തെ കെ എസ്‌ആര്‍ടിസി ബസില്‍ നിന്നും പ്രതിഷേധക്കാര്‍ ഇറക്കിവിട്ടതും നാടകീയ രംഗങ്ങള്‍ക്ക് വഴിവച്ചു.ഇത്തരത്തില്‍ വാഹനപരിശോധനയും വഴിതടയലും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കൂടുതല്‍ പോലീസ് സംഘം നിലയ്ക്കലില്‍ വരുമെന്ന് അറിയിപ്പുണ്ടായത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*