അന്നൊക്കെ സിനിമയില്‍ കടിച്ചുതൂങ്ങി നില്‍ക്കുകയായിരുന്നു ; അനുഭവം പങ്കുവെച്ച് നിവിന്‍ പോളി..!!

കായംകുളം കൊച്ചുണ്ണി നാളെ റിലീസിന് തയ്യാറെടുക്കുമ്പോള്‍ ഒരു നായകന്റെ എല്ലാ ടെന്‍ഷനും നിവിന്‍ പോളിക്കുണ്ട്. അതിനൊപ്പം മലയാളത്തിലെ ഏറ്റവും വലിയ ബിഗ്ബജറ്റ് ചിത്രത്തിലെ നായകനാകാന്‍ കഴിഞ്ഞതിന്റെ സന്തോഷവും. കരിയറിലുടനീളം ഹിറ്റുകളുമായി മുന്നോട്ടുപോകുമ്പോഴും സിനിമയിലെ തന്റെ തുടക്കകാലം അത്ര മികച്ചതായിരുന്നില്ലെന്ന് പറയുകയാണ് നിവിന്‍.

ആദ്യ സിനിമയായ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് ഇറങ്ങിയ ശേഷം തന്നോട് മറ്റെന്തെങ്കിലും ജോലിയ്ക്ക് പോയ്‌ക്കോളാന്‍ വീട്ടുകാര്‍ ഉള്‍പ്പെടെ പറഞ്ഞിരുന്നെന്നും എങ്കിലും സിനിമയില്‍ തന്നെ തുടരാനായിരുന്നു തന്റെ തീരുമാനമെന്നും നിവിന്‍ പറയുന്നു.  ” സിനിമ എന്നത് ശാശ്വതമാണെന്ന് നമുക്ക് പറയാന്‍ പറ്റില്ലല്ലോ, ഹിറ്റുകളുണ്ടായാല്‍ നമുക്ക് സിനിമകള്‍ വരും. ഫ്‌ളോപ്പുകളായാല്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് ഔട്ടാകും. ശാശ്വതമല്ലാത്ത ഒരു ഫീല്‍ഡില്‍ നീ എന്തിന് നില്‍ക്കണമെന്നുള്ള, സ്വാഭാവികമായി ഒരു പാരന്റിനെ അലട്ടുന്ന ആശങ്കകളും ചിന്തകളുമൊക്കെ അവര്‍ എന്നോട് ഷെയര്‍ ചെയ്തിരുന്നു.

പക്ഷേ അന്നൊക്കെ ഞാന്‍ കടിച്ചുതൂങ്ങി നിന്നു. സിനിമ എന്നൊരു എയിമുള്ളതുകൊണ്ട് അങ്ങ് കടിച്ചുപിടിച്ചു നിന്നു. സിനിമകളൊക്കെ ആദ്യം വിചാരിച്ചതുപോലെ നടക്കാതിരുന്നതിന്റെ വിഷമങ്ങളൊക്കെയുണ്ടായിരുന്നു. പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചിട്ടുണ്ട്. അങ്ങനെ അനുഭവിച്ചും പ്രശ്‌നങ്ങളും വേദനകളുമൊക്കെ സഹിച്ചും തന്നെയാണ് ഞാനിവിടെ വരെയെത്തിയത്, നിവിന്‍ പറയുന്നു.

തന്റെ കരിയറില്‍ ഇത്രയും വലിയൊരു ബജറ്റ് ചിത്രം ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും സിനിമ വിജയിക്കുക എന്നത് തന്റെ വ്യക്തിപരമായ ആവശ്യം മാത്രമല്ല മറിച്ച് സംവിധായകന്റേയും നിര്‍മാതാവിന്റേയും സിനിമ ഇന്‍ഡസ്ട്രീയുടേയും കൂടി ആവശ്യമാണെന്നും താരം പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*