അനില്‍ അംബാനിക്കെതിരെ പരാതിയുമായി സ്വീഡിഷ് കമ്പനി..

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് മേധാവി അനില്‍ അംബാനിക്കെതിരെ പരാതിയുമായി സ്വീഡിഷ് കമ്പനി കോടതിയില്‍.നിയമനടപടി ക്രമങ്ങള്‍ പാലിക്കാത്തതിനാല്‍ കോടതി വിധിച്ച 550 കോടി പി‍ഴ നല്‍കാതെ അനില്‍ അംബാനി രാജ്യംവിടുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് സ്വീഡിഷ് ഫോണ്‍ നിര്‍മാണ കമ്പനിയായ എറിക്സണ്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.550 കോടിരൂപ എറിക്സണ്‍ ഗ്രൂപ്പിന്   കൊടുക്കാനുണ്ടായിരുന്നു.

ക‍ഴിഞ്ഞ സെപ്തംബര്‍ 30 ന് മുന്‍പ് തുക കൊടുത്ത് തീര്‍ക്കാം എന്നായിരുന്നു അംബാനി ഗ്രൂപ്പ് കോടതിക്ക മുന്നില്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പില്‍ പറഞ്ഞിരുന്നത്.എന്നാല്‍ തുക ഇതുവരെ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും അതിനാലാണ് വീണ്ടും കോടതിയെ സമീപിക്കാന്‍ തയ്യാറായതെന്നും എറിക്സണ്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.അംബാനിക്ക് പുറമെ അംബാനി ഗ്രൂപ്പിന്‍റെ രണ്ട് മുതിര്‍ന്ന അക്സിക്യൂട്ടീവുകള്‍ക്കതിരെയും എറിക്സണ്‍ കോടതിയെ സമീപിച്ചിട്ടുണ്ട്

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*