Breaking News

അമ്മ ആവശ്യപ്പെട്ടതനുസരിച്ചാണ് ദിലീപ് രാജിവെച്ചത്,മോഹന്‍ലാലിന്‍റെ നിലപാട് എന്ന തരത്തില്‍ ഇതിനെ വ്യാഖ്യാനിക്കുന്നത് വേദനിപ്പിച്ചു.

ദിലീപിന്റെ രാജി സ്വീകരിച്ചതായി എ.എം.എം.എ പ്രസിഡന്റ് മോഹന്‍ലാല്‍. ഡബ്ല്യു.സി.സി ഉയര്‍ത്തിയ വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ നിയമോപദേശം തേടുകയും തുടര്‍ന്ന് ജനറല്‍ ബോഡി വിളിച്ചുകൂട്ടി ദിലീപിന്റെ രാജി ആവശ്യപ്പെടണമെന്ന തീരുമാനമെടുക്കുകയും ചെയ്തു. തുടര്‍ന്ന് താന്‍ നേരിട്ട് ദിലീപിനെ വിളിച്ചു രാജി ആവശ്യപ്പെടുകയാണുണ്ടായതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ഈ വിഷയത്തില്‍ ഡബ്ല്യു.സി.സി ചില അഭിപ്രായങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. അവരോട് കുറച്ചു സമയം തേടുകയാണുണ്ടായത്. അവര്‍ ഉന്നയിച്ച കാര്യങ്ങള്‍ അവഗണിച്ചിട്ടില്ല.അതിനുശേഷം പ്രളയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വന്നതിനെ തുടര്‍ന്ന് തീരുമാനം വരാന്‍ കുറച്ചു താമസിച്ചു.

അദ്ദേഹത്തിന്റെ രാജി അവെലബിള്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗീകരിച്ചതായും മോഹന്‍ലാല്‍ വ്യക്തമാക്കി.ഈ വിഷയവുമായി ബന്ധപ്പെട്ട് തനിക്ക് വ്യക്തിപരമായ ഒരു തീരുമാനം സ്വീകരിക്കാന്‍ കഴിയില്ല. തന്റെ സമീപനം എ.എം.എം.എ പ്രസിഡന്റ് എന്ന നിലയിലുള്ളതാണ്. അതു മാറി മോഹന്‍ലാലിന്റെ നിലപാട് എന്ന തരത്തില്‍ ഇതിനെ വ്യാഖ്യാനിക്കുന്നത് വേദനിപ്പിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*