അലര്‍ജി ഒഴിവാക്കാന്‍ ഇതാ ഒന്‍പത് വഴികള്‍…!!

ആരോഗ്യപ്രദമായ അന്തരീക്ഷം വീട്ടില്‍ ഉണ്ടാക്കിയെടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. എന്നാല്‍ ഇന്ന് നമ്മുടെ വീടുകളില്‍ കുട്ടികളെയും പ്രായമായവരെയും ഒരുപോലെ അലട്ടുന്ന ആരോഗ്യപ്രശ്നങ്ങളില്‍ ഒന്നാണ് അലര്ജി. അലര്ജിക്കുള്ള ചികിത്സകള്‍ തേടിപ്പോകുന്നവരാണ് ഇന്ന് അധികവും. ഒന്ന് ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്നതേയുള്ളു ഇത്തരം പ്രശ്നങ്ങള്‍.

വീട് വൃത്തിയാക്കുമ്ബോള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്ന, നിസ്സാരമെന്ന് തോന്നാവുന്ന ചിലതാണ് അലര്ജി പോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത്. വീടിനുള്ളില്‍ തുമ്മലും ജലദോഷവും ഇന്ന് പതിവാണ്. വീട് വൃത്തിയാക്കുമ്ബോള്‍ കണ്ണില്‍പ്പെടാതെ മാറി നില്‍ക്കുന്ന ചില ഘടകങ്ങളാണ് ഈ അലര്ജിക്ക് കാരണം. 

ഇതൊഴിവാക്കാന്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടവ;

  1.  ഈര്‍പ്പം തങ്ങി നില്‍ക്കുന്നിടത്ത് പൂപ്പല്‍ ബാധ ഉണ്ടാകുന്നു. ഇതൊഴിവാക്കാന്‍ ബ്ലീച്ചിങ് പൌഡര്‍ ഉപയോഗിച്ച്‌ ഈര്‍പ്പമുള്ള സ്ഥലങ്ങള്‍ വൃത്തിയാക്കാം.
  2. ബാത്റൂമില്‍ വെന്റിലേഷന്‍ ഉറപ്പാക്കുക. പൊട്ടിയ ടൈലുകള്‍ മാറ്റുകയും ലീക്കില്ലാത്ത പൈപ്പുകള്‍ സ്ഥാപിക്കുകയും ചെയ്യുന്നത് പൂപ്പല്‍ വളര്‍ച്ച തടയും.
  3. ഫ്രിഡ്ജിലെ പൂപ്പല്‍ വളര്‍ച്ച തടയാന്‍ , ഉള്‍വശം സോഡിയം ബൈകാര്‍ബൊനൈറ്റ് ലായനി ഉപയോഗിച്ച വൃത്തിയയാക്കിയത്തിനു ശേഷം മാത്രം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ സൂക്ഷിക്കുക.
  4. കിടക്കകള്‍ക്കും തലയിണകള്‍ക്കും സിബ്ടൈപ്പ് കവറുകള്‍ നല്‍കുന്നത് .
  5. കാര്പെറ്റുകളിലാണ് ഏറ്റവും കൂടുതല്‍ പൊടികള്‍ അടിഞ്ഞുകൂടുന്നത് .ബെഡ്റൂമുകളില്‍ കാര്പെറ്റുകള്‍ ഒഴിവാക്കുക. 
  6. എച് . ഇ . പി .(ഹൈ എഫിഷിയെന്‍സി പാര്‍ട്ടിക്ളൈറ്റ് എയര്‍ ) ഉള്ള വാക്വേം ക്ളീനറും എയര്‍ കണ്ടിഷണറും ഉപയോഗിക്കുക.  ഇവ യഥാസമയം വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക;
  7. തുണി കര്‍ട്ടനുകള്‍ ഒഴിവാക്കി കനം കുറഞ്ഞ ഫാബ്രിക് കര്‍ട്ടനുകള്‍ ഉപയോഗിക്കാം.
  8. ഏലി, പല്ലി, പാറ്റ, ചിലന്തി, തുടങ്ങിയവയെ അകറ്റി നിര്‍ത്താന്‍ അടുക്കളയിലെ സിങ്കും അടിവശങ്ങളും ക്യാബിനറ്റും വൃത്തിയാക്കുക.
  9. വീട്ടില്‍ നിന്നും ഉപയോഗശൂന്യമായതും പൊട്ടിയതും പൊളിഞ്ഞതുമായ അനാവശ്യ വസ്തുക്കള്‍ ഒഴിവാക്കുക. ഇത്തരം വസ്തുക്കള്‍ മാറ്റിനിര്‍ത്തുന്നത് അലര്ജി കുറയാന്‍ സഹായിക്കും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*