ഐക്യരാഷ്ട്ര സഭ സന്ദര്‍ശനത്തില്‍ ഹിന്ദി ഭാഷ കൂടി പരിഗണിക്കണമെന്ന് ഇന്ത്യയുടെ ആവശ്യം..

ഹിന്ദി ഭാഷ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ഐക്യരാഷ്ട്ര സഭ സന്ദര്‍ശനത്തില്‍ ഹിന്ദി ഭാഷ കൂടി പരിഗണിക്കണമെന്ന് ഇന്ത്യയുടെ ആവശ്യം. ന്യൂയോര്‍ക്കിലേയ്ക്കുള്ള ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ വര്‍ദ്ധനവ് ലക്ഷ്യമിട്ടാണ് ടൂര്‍ പരിപാടികള്‍ ഹിന്ദി ഭാഷയിലും വേണമെന്ന ആവശ്യം ദീപക് മിശ്ര ഉന്നയിച്ചത്. ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലി കമ്മറ്റിയുടെ രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വേളയിലാണ് ഇന്ത്യ ഇക്കാര്യം അറിയിച്ചത്.

ന്യൂയോര്‍ക്കിലേയ്ക്കുള്ള ഇന്ത്യന്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഹിന്ദിയില്‍ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി കൊടുക്കാന്‍ സാധിക്കുന്ന തരത്തിലുള്ള പാക്കേജ് ഉണ്ടായാല്‍ ഇനിയും സന്ദര്‍ശകര്‍ വര്‍ദ്ധിക്കുമെന്ന് യോഗത്തില്‍ ഇന്ത്യ ആവശ്യപ്പെട്ടു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*