Breaking News

അടുത്ത മാസം തന്നെ ശബരിമലയിലെത്തുമെന്ന് തൃപ്‌തി ദേശായി..!!

അടുത്തമാസം തന്നെ ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുമെന്ന് വനിതാ അവകാശ പ്രവര്‍ത്തക തൃപ്തി ദേശായി. കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് താന്‍ എത്തുന്നതെന്നും, തടഞ്ഞാല്‍ അത് കോടതിയലക്ഷ്യമായിരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

‘ഭരണഘടന അംഗീകരിക്കുന്നണ്ടോയെന്ന് കോണ്‍ഗ്രസും ബി.ജെ.പിയും വ്യക്തമാക്കണം. സമരം ചെയ്യുന്നതും ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്നതുമൊന്നും ശരിയല്ല’ -തൃപ്തി ദേശായി പറഞ്ഞു.

കോടതി വിധിയുടെ പശ്‌ചാത്തലത്തില്‍ ശബരിമലയില്‍ എത്താന്‍ ഏത് നിമിഷവും തയ്യാറാണെന്ന് തൃപ്‌തി കേരള കൗമുദിയോട് പ്രതികരിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസമുള്ളവരും പുരോഗമനപരമായി ചിന്തിക്കുന്നുവെന്ന് അവകാശപ്പെടുന്നവരും സ്ത്രീകളെ അശുദ്ധിയുടെ പേരില്‍ മാറ്റിനിറുത്തുന്നത് നീതീകരിക്കാന്‍ ആകാത്തതാണെന്ന് അവര്‍ വ്യക്തമാക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*