ആക്രമണത്തിനിരയായ നടിക്ക് പിന്തുണ നല്‍കി ഒപ്പം നില്‍ക്കാന്‍ ആരും ഉണ്ടായില്ല; എ.എം.എം.എക്കെതിരെ അഞ്ജലി മേനോന്‍..!!

നടി ആക്രമിക്കപ്പെട്ട കേസില്‍ മലയാള സിനിമാ സംഘടനകളുടെ നിലപാടിനെതിരെ സംവിധായിക അഞ്ജലി മേനോന്‍. ശക്തരായ നടന്‍മാരും എഴുത്തുകാരും ചലച്ചിത്രകാരന്‍മാരും ഉണ്ടായിട്ടും ആക്രമണത്തിനിരയായ നടിക്ക് പിന്തുണ നല്‍കി ഒപ്പം നില്‍ക്കാന്‍ ആരും മുതിര്‍ന്നില്ലെന്ന് അഞ്ജലി മേനോന്‍ കുറ്റപ്പെടുത്തി.

കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കാനുള്ള നടപടികളുമായി നടി മുന്നോട്ടുപോകുമ്പോഴും ഇതാണ് സ്ഥിതി. അസ്വസ്ഥതയുണ്ടാക്കുന്ന പ്രവണതയാണ് ഇതെന്നും അഞ്ജലി മേനോന്‍ ട്വിറ്ററില്‍ കുറിച്ചു. മീ ടു ക്യാംപെയിനിന് ബോളിവുഡ് നല്‍കുന്ന പിന്തുണ വലുതാണ്. ആരോപണവിധേയര്‍ ഉള്‍പ്പെട്ട പരിപാടികള്‍ ഒഴുവാക്കിയും സിനിമകള്‍ വേണ്ടെന്നുവെച്ചും സംഘടനകളിലെ അംഗത്വം റദ്ദാക്കിയുമെല്ലാം ഇത്തരം അതിക്രമങ്ങള്‍ ഒരുവിധത്തിലും അനുവദിച്ചുകൊടുക്കില്ലെന്ന ശക്തമായ നിലപാടെടുത്തിരിക്കുകയാണ് മുംബൈ സിനിമാമേഖല.

എന്നാല്‍ നടി 2017 ല്‍ ആക്രമിക്കപ്പെട്ടിട്ട് എന്ത് നിലപാടാണ് മലയാള സിനിമാ സംഘടനകള്‍ സ്വീകരിച്ചതെന്നും ഇത് അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും അഞ്ജലി കുറിച്ചു. മീ ടു ക്യാമ്പയിന്റെ ഭാഗമായി നടന്‍ മുകേഷിനെതിരെ ഉള്‍പ്പെടെ വെളിപ്പെടുത്തലുകള്‍ വന്നതോടെയാണ് വിഷയത്തില്‍ പ്രതികരണവുമായി അഞ്ജലി എത്തിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*