2018 ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ ഡിസംബര്‍ 26ന്..

24-ാമത് ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ ഡിസംബര്‍ 26ന് ആരംഭിക്കും. ജനുവരി 26 വരെയായിരിക്കും ഷോപ്പിങ് ഫെസ്റ്റിവല്‍ നടക്കുന്നത്. ദുബായ് ടൂറിസം വകുപ്പിന് കീഴില്‍ ദുബായ് ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയ്ല്‍ എസ്റ്റാബ്ലിഷ്‌മെന്റാണ് സംഘാടകര്‍.

എക്‌സ്‌ക്ലൂസീവ് ഓഫറുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ഫെസ്റ്റിവലിന് 24 മണിക്കൂര്‍ മുന്‍പ് മാത്രമേ പ്രഖ്യാപിക്കുകയുള്ളൂ. മികച്ച വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ ദുബായിയുടെ സ്ഥാനം ഉയര്‍ത്താനും സന്ദര്‍ശകര്‍ക്ക് മികച്ച ഷോപ്പിങ്ങ്‌ .അനുഭവം നല്‍കാനും പൊതു, സ്വകാര്യ മേഖലകളുടെ സഹായത്തോടെ മികച്ച സജ്ജീകരണങ്ങളാണ് ഇത്തവണ ഒരുക്കുന്നതെന്ന് ഡിഎഫ്‌ആര്‍ഇ പറഞ്ഞു.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ ഒരുക്കുന്ന സാംസ്‌കാരിക പരിപാടികളും കാര്‍ണിവലുകളും മറ്റ് വിനോദ പരിപാടികളും മേളയുടെ തിളക്കം വര്‍ധിപ്പിക്കും. കുട്ടികള്‍ക്കു മാത്രമായി വിവിധ പരിപാടികളും ദുബായ് ഷോപ്പിങ്ങ്‌ ഫെസ്റ്റിവലില്‍ അണിനിരത്തിയിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*