Monthly Archives: October 2018

മകള്‍ കാമുകനൊപ്പം പോയതില്‍ മനംനൊന്ത് മാതാപിതാക്കള്‍ ജീവനൊടുക്കി…!!

ഇതര ജാതിയില്‍പ്പെട്ട കാമുകനൊപ്പം മകള്‍ ഇറങ്ങിപ്പോയതില്‍ മനംനൊന്ത് മാതാപിതാക്കള്‍ ജീവനൊടുക്കി. തമിഴ്നാട്ടിലെ പൊളളാച്ചിയിലാണ് സംഭവം. കോളേജ് വിദ്യാര്‍ത്ഥിനിയായ യുവതിയാണ് സഹപാഠിയായ യുവാവിനൊപ്പം വീടുവിട്ട് പോയത്. മകളോട് പലവട്ടം വീട്ടുകാര്‍ പ്രണയബന്ധം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിച്ചുവെങ്കിലും ഇത് സാധ്യമല്ലെന്ന നിലപാടില്‍ മകള്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഇതരജാതിയിലുള്ള യുവാവുമായുള്ള വിവാഹം മാതാപിതാക്കള്‍ നടത്തിത്തരില്ലെന്ന് വ്യക്തമായപ്പോഴാണ് യുവതി വീടുവിട്ടിറങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. വിഷം കഴിച്ച് മരിക്കാന്‍ പോവുകയാണെന്ന കാര്യം ഇന്നലെ രാത്രി യുവതിയുടെ അമ്മ ബന്ധുവായ മറ്റൊരു സ്ത്രീയെ വിളിച്ച് അറിയിച്ചിരുന്നു. എന്നാല്‍, ബന്ധുക്കള്‍ ഇവരുടെ വീട്ടിലേക്ക് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഒളിച്ചോടിപോയ ...

Read More »

ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച്‌ വീണ്ടും ചൈനീസ് കടന്നു കയറ്റം..!!

അരുണാചല്‍ പ്രദേശിലെ ഡിബാങ്ക് വാലിയില്‍ ചൈനീസ് സൈന്യം അതിര്‍ത്തി ലംഘിച്ച്‌ കടന്നുകയറി. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ പത്ത് പേരാണ് നിയന്ത്രണ രേഖ മറികടന്നത്. 14 കിലോമീറ്ററോളം ഇന്ത്യയിലേക്ക് കടന്നതായാണ് സൈനിക വൃത്തങ്ങള്‍ അറിയിച്ചത്. മണിക്കൂറോളം ചൈനീസ് സൈന്യം ഇവിടെ ഉണ്ടായിരുന്നതായും അധികൃതര്‍ വ്യക്തമാക്കി. ഒക്ടോബര്‍ ആദ്യവാരമായിരുന്നു സംഭവം. അതേസമയം ചൈനീസ് നുഴഞ്ഞുകയറ്റം സംബന്ധിച്ച്‌ ഇന്ത്യയ്ക്ക് സൂചന ലഭിച്ചില്ലെന്നാണ് സൂചന.

Read More »

മോഹന്‍ലാല്‍ അല്‍പ്പം കൂടി ഉത്തരവാദിത്തം കാണിക്കണം; പ്രസിഡന്റായി വന്നപ്പോള്‍ പ്രതീക്ഷ ഉണ്ടായിരുന്നെന്നും ജോസഫൈന്‍..!!

മോഹന്‍ലാല്‍ അല്‍പ്പം കൂടി ഉത്തരവാദിത്തം കാണിക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. ആരാധകരെ നിലയ്ക്ക് നിര്‍ത്തണം. നടിമാര്‍ക്കെതിരേ അവഹേളനം പാടില്ലെന്ന് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ പറയണമെന്നും ജോസഫൈന്‍ പറഞ്ഞു. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹന്‍ലാല്‍ വന്നപ്പോള്‍ പ്രതീക്ഷ ഉണ്ടായിരുന്നെന്നും എന്നാല്‍ അദ്ദേഹം നിരാശനാക്കിയെന്നും എം.സി ജോസഫൈന്‍ പറഞ്ഞു. എ.എം.എം.എയുടെ നിലപാടിനെതിരെ ഡബ്ല്യൂ.സി.സി അംഗങ്ങള്‍ രംഗത്ത് വന്നതിന്റെ പിന്നാലെയാണ് ജോസഫൈന്റെ പ്രതികരണം. അതേസമയം ഡബ്ല്യു.സി.സി ഉന്നയിച്ച ആരോപണങ്ങളില്‍ വിശദീകരണവുമായി താരസംഘടനയായ എ.എം.എം.എ രംഗത്തെത്തി. ദിലീപ് നിരപരാധിയോ അപരാധിയോ എന്ന് കരുതുന്നില്ലെന്നാണ് എ.എം.എം.എ പറഞ്ഞത്. അക്രമിക്കപ്പെട്ട നടിക്ക് ...

Read More »

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി കെപിസിസി പ്രസിഡന്റ്..

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി കെപിസിസി പ്രസിഡന്റ് . ആചാരങ്ങളും അനുഷ്ടാനങ്ങളും പാലിക്കാതെ ശബരിമലയെ അയോധ്യയെ പോലെ മറ്റൊരു കലാപ ഭൂമിയാക്കാനാണ് ശ്രമമെന്നും മുല്ലപ്പള്ളി ആരോപിച്ചു സ്ത്രീ പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ് വിശ്വാസി സമൂഹത്തിനൊപ്പമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

Read More »

പതിനെട്ടാം പടിയില്‍ നൃത്തം ചെയ്‌തെന്ന വാര്‍ത്തകള്‍ സത്യമല്ല: അത് ചെന്നൈയില്‍ സെറ്റിട്ടതെന്ന് നടി സുധ ചന്ദ്രന്‍..!!

1986ല്‍ ചിത്രീകരിച്ച ‘നമ്പിനോര്‍ കെടുവതില്ലൈ’ എന്ന ചിത്രത്തിനുവേണ്ടി പതിനെട്ടാം പടിയില്‍ നൃത്തം ചെയ്‌തെന്ന വാര്‍ത്ത സത്യമല്ലെന്ന് നടി സുധ ചന്ദ്രന്‍. ചെന്നൈയിലെ ഒരു സ്റ്റുഡിയോയില്‍ സെറ്റിട്ടാണ് ആ ഗാനരംഗം ചിത്രീകരിച്ചതെന്നാണ് അവര്‍ പറഞ്ഞത്. വനിതയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് സുധ ചന്ദ്രന്റെ പ്രതികരണം. ചിത്രത്തിലെ ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റ് രംഗങ്ങള്‍ ശബരിമലയ്ക്ക് താഴെയും പിന്നിലെ കവാടത്തിലുമായാണ് ചിത്രീകരിച്ചിരുന്നതെന്നാണ് സുധ പറയുന്നത്. അയ്യപ്പനെ തൊഴണമെന്നത് ജീവിതത്തിലെ ഏറ്റുവും വലിയ ആഗ്രഹമാണ്. എന്നാല്‍ കോടതി വിധിയുടെ പേരില്‍ ആചാരങ്ങളെ നിഷേധിക്കാന്‍ ഒരുക്കമല്ല. ഇപ്പോള്‍ 52 വയസായി. അയ്യപ്പനെ കാണാന്‍ ...

Read More »

ആഗോള ദാരിദ്ര്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം ഞെട്ടിക്കുന്നത്!!

ആഗോള ദാരിദ്ര്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 103 ആണ്. രാജ്യത്ത് പട്ടിണി രൂക്ഷമാണെന്ന സൂചനയാണ് ആഗോള ദാരിദ്ര്യ സൂചികയിലെ ഇന്ത്യയുടെ സ്ഥാനം. രാജ്യത്തെ ബാല്യങ്ങള്‍ കടുത്ത ആരോഗ്യ ശോഷണമാണ് നേരിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.119 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 103 ലേക്കാണ് താഴ്ന്നത്. കഴിഞ്ഞ വര്‍ഷം 100-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. പാകിസ്താന്‍ ഒഴികെയുള്ള ഒട്ടുമിക്ക ഏഷ്യന്‍ രാജ്യങ്ങളും ഇന്ത്യയ്ക്ക് മുന്നിലാണുള്ളത്. 2014 ല്‍ ആഗോള ദാരിദ്ര്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 55-ാമതായിരുന്നു.2016 ല്‍ 97 ലേക്ക് താഴ്ന്നു. 2017 ല്‍ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം ...

Read More »

ദിലീപ് നിരപരാധിയോ അപരാധിയോ എന്ന് കരുതുന്നില്ല;മോഹന്‍ലാലിന്റെ തലയില്‍ മാത്രം ആരോപണം കെട്ടിവയ്ക്കരുത്, വിശദീകരണവുമായി എ.എം.എം.എ..!!

ഡബ്ല്യു.സി.സി വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ച ആരോപണങ്ങളില്‍ വിശദീകരണവുമായി എ.എം.എം.എ. കുറ്റാരോപിതനായ നടന്‍ ദിലീപ് നിരപരാധിയോ അപരാധിയോ എന്ന് കരുതുന്നില്ലെന്ന് താരസംഘടനയായ എ.എം.എം.എ പറഞ്ഞു. ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കണമെന്നാണ് സംഘടനയുടെ അഭിപ്രായം, കേസില്‍ അന്വേഷണം പൂര്‍ത്തിയായി കോടതി വിധി വരുന്നതിന് മുന്‍പ് ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കരുതെന്നായിരുന്നു സംഘടന കൈക്കൊണ്ട നിലപാട്. ഈ നിലപാടിന് എക്സിക്യൂട്ടീവില്‍ മുന്‍തൂക്കം കിട്ടിയെന്നും എ.എം.എം.എ വിശദീകരിക്കുന്നു. ഡബ്ല്യു.സി.സി ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനിടെ പ്രളയമെത്തി. എ.എം.എം.എയുടെ അംഗങ്ങളും പ്രളയക്കെടുതിയില്‍പ്പെട്ടുവെന്നും അതുകൊണ്ട് ഈ വിഷയത്തില്‍ തീരുമാനമെടുക്കുന്നത് നീണ്ടുപോകുകയായിരുന്നു. പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ...

Read More »

മുന്‍ ഫ്രാന്‍സ് ക്യാപ്റ്റന്‍ വിരമിച്ചു,പരിക്ക് കാരണമാണ് രാജ്യാന്തര കരിയര്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്…

മുന്‍ ഫ്രാന്‍സ് ക്യാപ്റ്റന്‍ ലോറന്‍റെ കോശിയേല്‍നി രാജ്യാന്തര കരിയര്‍ അവസാനിപ്പിച്ചു. ആഴ്സണല്‍ താരമായ കോശിയേന്‍ലി നിരന്തരമായി പിന്തുടരുന്ന പരിക്ക് കാരണമാണ് രാജ്യാന്തര കരിയര്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഫ്രാന്‍സ് പരിശീലകന്‍ ദിദിയെ ദേശാമ്പസിനെ വിമര്‍ശിച്ചാണ് വിരമിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.പരിക്കേറ്റ് പുറത്തിരിക്കുമ്ബോള്‍ തനിക്ക് ഫ്രാന്‍സ് ഫുട്‌ബോള്‍ അധികൃതരില്‍ നിന്ന് പിന്തുണ ലഭിച്ചില്ല എന്ന് താരം പരാതിപ്പെട്ടു.  2011 ല്‍ ആദ്യമായി ഫ്രാന്‍സിനായി ബൂട്ട് കെട്ടിയ കോശിയേല്‍നി 51 രാജ്യാന്തര മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്

Read More »

ശബരിമലയിലേക്ക് സൗജന്യയാത്ര ? വാഗ്ദാനവുമായി തെലങ്കാന ബിജെപി..

കേരളത്തില്‍ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ സമരം ചെയ്യുന്ന ബിജെപി തെലങ്കാനയില്‍ ആവശ്യക്കാരായ എല്ലാവരെയും സൗജന്യമായി ശബരിമലയില്‍ എത്തിക്കാന്‍ ഒരുങ്ങുന്നു. അധികാരത്തിലെത്തിയാല്‍ എല്ലാ ഭക്തര്‍ക്കും സൗജന്യയാത്ര ഒരുക്കുമെന്ന് അവരുടെ പ്രകടനപത്രികയിലാണ് വാഗ്ദാനം ചെയ്യുക.പോകാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പേര്‍ക്കും സൗജന്യയാത്രക്കുള്ള സൗകര്യമൊരുക്കുമെന്നാണ് ബിജെപി നേതൃത്വം വ്യക്തമാക്കിയത്.

Read More »

മല ചവിട്ടാന്‍ കോഴിക്കോട് നിന്ന് മുപ്പത് സ്ത്രീകള്‍..!

ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ കോഴിക്കോട് നിന്ന് മുപ്പത് സ്ത്രീകള്‍ അടങ്ങുന്ന സംഘം ശബരിമല സന്ദര്‍ശിക്കുമെന്ന് തീരുമാനിച്ചു. മല ചവിട്ടുന്നതിനായി 41 ദിവസം വ്രതം പിടിക്കുമെന്ന് പറഞ്ഞ ഇവര്‍ മാലയിട്ട് വ്രതം ആരംഭിക്കുമെന്നും പറഞ്ഞു. മണ്ഡലകാലം തുടങ്ങുന്നതിന് മുമ്പ് തന്നെ ദര്‍ശനം നടത്തുമെന്നും ബിന്ദു എന്ന യുവതി  പറഞ്ഞു. ആര്‍ത്തവമെന്ന പേരില്‍ കല്‍പ്പിക്കുന്ന അശുദ്ധി ശരിയല്ല. ഉയര്‍ന്നു വരുന്ന ഭീഷണികളില്‍ ഭയക്കുന്നില്ല. സര്‍ക്കാര്‍ വേണ്ട സഹായങ്ങള്‍ ചെയ്യുമെന്നും ബിന്ദു പറഞ്ഞു. സ്ത്രീകളുടെ അവകാശത്തിനും സമത്വത്തിനും വേണ്ടിയാണ് ക്ഷേത്ര ദര്‍ശനമെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു. ശബരിമലയില്‍ ...

Read More »