വിവാഹേതര ലൈംഗിക ബന്ധം: സുപ്രീംകോടതിയുടെ സുപ്രധാന വിധി ഇന്ന്..

വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമാക്കുന്ന ഐ.പി.സി 497-ാം വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്  കോഴിക്കോട് സ്വദേശി ജോസഫ് ഷൈൻ സുപ്രീംകോടതിയിൽ നൽകിയ ഹർജിയില്‍ ഇന്ന് വിധി.വിവാഹേതര ബന്ധത്തിൽ പുരുഷന്‍ കുറ്റം ചെയ്യുന്നുണ്ടെങ്കിലും സ്ത്രീയെ മാത്രം സംരക്ഷിക്കുന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്ന്‌ ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയില്‍ രാവിലെ പത്തരക്ക് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് വിധി പറയുക.

ഉഭയ സമ്മതത്തോടെ ഒരാൾ മറ്റൊരാളുടെ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെട്ടാൽ അയാൾ എന്തിന് ജയിലിൽ പോകണം എന്നായിരുന്നു ഹര്‍ജിക്കാരന്‍റെ വാദം.എന്നാല്‍, കേസ് പരിഗണിച്ചപ്പോൾ ഈ വകുപ്പ് റദ്ദാക്കരുതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഭാരതീയസംസ്കാരത്തിൽ വിവാഹത്തിന്‍റെ സംശുദ്ധി നിലനിർത്താൻ വകുപ്പ് അനിവാര്യമാണെന്ന് ആയിരുന്നു സർക്കാരിന്‍റെ വാദം.

adhana_vidhi_innuവിവാഹേതര ലൈംഗിക ബന്ധത്തിൽ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്നത് ഭരണഘടന നല്‍കുന്ന തുല്യാവകാശത്തിന്‍റെ ലംഘനമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. പുരുഷനെ കുറ്റവാളിയും സ്ത്രീയെ ഇരയുമായി കാണുന്നതിൽ യുക്തിയില്ല. ദാമ്പത്യം നിലനിര്‍ത്താൻ പുരുഷനും സ്ത്രീയ്ക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്നും സുപ്രീംകോടതി ഭരണഘടനാബഞ്ച്  ഓഗസ്റ്റ് രണ്ടിന് പറഞ്ഞിരുന്നു.

 

 

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*