വീട്ടമ്മ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി..!!

മണക്കാട് വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തൂത്തുക്കുടി സ്വദേശി കന്യമ്മയെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.  ഇവരുടെ ഭര്‍ത്താവ് മാരിയപ്പനെ കാണാതായിട്ടുണ്ട്. പൊലീസ് അന്വേഷണം തുടങ്ങി.

ഭര്‍ത്താവിനെ കണ്ടെത്താനായില്ല, ഇയാള്‍ ഒളിവിലാണെന്നാണ് സംശയം.മാരിയപ്പനായി പോലീസ് തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. ഒളിവില്‍ പോയ സ്ഥിതിക്ക് ഭര്‍ത്താവ് തന്നെയാകാം കൊല നടവത്തിയതെന്നാണ് പ്രാഥമിക നിഗമനം.ഇന്നലെ രാത്രിയാണ് സംഭവമെന്നു കരുതുന്നു. വഴക്കിനെ തുടര്‍ന്ന് മാരിയപ്പന്‍ ഭാര്യയെ കൊലപ്പെടുത്തിയതാകാമെന്നു പൊലീസ് പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*