വീട്ടമ്മയെ കഴുത്തുഞെരിച്ച്‌ കൊന്ന പത്തൊമ്പതുകാരന്‍ പിടിയില്‍..!!

ആലപ്പുഴയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടമ്മയെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ പത്തൊമ്ബത് വയസുകാരനായ അയല്‍വാസി അറസ്റ്റില്‍. കറ്റാനം കണ്ണനാകുഴിയില്‍ മാങ്കൂട്ടത്തില്‍ വടക്കതില്‍ സുധാകരന്റെ ഭാര്യ തുളസി (52)യാണു കൊല്ലപ്പെട്ടത്. മുകളയ്യത്തു പുത്തന്‍വീട്ടില്‍ ജെറിന്‍ രാജുവിനെയാണ് പൊലീസ് പിടികൂടിയത്.

വീടിന്റെ ജനാലയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു തുളസിയുടെ മൃതദേഹം കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറഞ്ഞു. പ്രതി ജെറിന്‍ രാജു തുളസിയുടെ മകന്റെ കൂട്ടുകാനും അയല്‍വാസിയുമാണ്. ജെറിനെ ഇയാളുടെ വീട്ടില്‍ നിന്നാണു പോലീസ് പിടികൂടിയത്.

മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ ജെറിന്‍ തുളസിയുടെ വീട്ടിലെ അലമാരയില്‍നിന്നു പണം മോഷ്ടിക്കാന്‍ ശ്രമിച്ചെന്നും തടയാന്‍ ശ്രമിച്ച തുളസിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി ജനാലയില്‍ കെട്ടിത്തൂക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു. തെളിവു നശിപ്പിക്കാന്‍ വീടിനു ചുറ്റും മുളകുപൊടി വിതറിയ ശേഷമാണു ജെറിന്‍ രക്ഷപ്പെട്ടത്. ഇയാള്‍ കഞ്ചാവു കേസിലും പ്രതിയാണെന്നു പൊലീസ് പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*