Breaking News

വീട്ടമ്മയുടെ ഭര്‍ത്താവ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നു വ്യാജപരാതി സൃഷ്ടിച്ചു അഞ്ചരപ്പവന്‍ മോഷ്ടിച്ചു..

സ്ഥിരമായി ജോലിക്കു നിന്നിരുന്ന സ്ത്രീക്ക് പകരമായെത്തിയ സ്ത്രീ വീട്ടിലെ ആഭരണം കവര്‍ന്ന് രക്ഷപ്പെട്ടു. പ്രതിയെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍ കൊറ്റാളി ഓലാട്ടുവയലില്‍ ആതിരയെ (21)യാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്.

വീട്ടുകാര്‍ പുറത്തുപോയി തിരിച്ചുവന്നപ്പോള്‍ ഷെല്‍ഫിലുണ്ടായിരുന്ന സ്വര്‍ണാഭരണം നഷ്ടപ്പെട്ടതായി കണ്ടെത്തി.ആതിരയോട് അന്വേഷിച്ചപ്പോള്‍ വീട്ടമ്മയുടെ ഭര്‍ത്താവ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും ഇതിനു പകരമായി സ്വര്‍ണം തന്നതാണെന്നും പറഞ്ഞു.

സ്ഥലത്തില്ലാത്ത ഭര്‍ത്താവിനെതിരെയുള്ള ആരോപണത്തില്‍ സംശയം തോന്നിയാണ് വീട്ടമ്മ പോലീസില്‍ പരാതി നല്‍കിയത്.അഞ്ചരപ്പവന്‍ ആഭരണമാണ് മോഷണം പോയത്.പോലീസ് നടത്തിയ ഊര്‍ജിത അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*