ഉത്തര്‍പ്രദേശില്‍ അജ്ഞാത പനി!സംസ്ഥാനത്ത് കനത്ത ജാഗ്രത..

ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ആറാഴ്ചക്കിടെ അജ്ഞാത പനി ബാധിച്ച്‌  79 പേരുടെ ജീവനെടുത്തു.ബെറേലിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്, 24 പേര്‍. ബദൗണില്‍ 23ഉം ഹര്‍ദോയിയില്‍ 12ഉം സിതാപുരില്‍ എട്ടും, ബറൈച്ചില്‍ ആറും പിലിഭിത്തില്‍ നാലും, ഷാജഹാന്‍പുരില്‍ രണ്ടും പേരാണ് മരിച്ചത്.

ജനങ്ങള്‍ക്കിടയില്‍ ഭീതി പടരുന്നത് തടയാന്‍ കര്‍ശന നടപടികളുമായി മുന്നോട്ട് പോകാനും സര്‍ക്കാര്‍ തീരുമാനിച്ചു.ആരോഗ്യവകുപ്പിന്റെ മേല്‍നോട്ടത്തില്‍ ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം തുടങ്ങിയിട്ടുണ്ട്.

പനി പടരാതിരിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.മരണകാരണവും മരിച്ചവരേക്കുറിച്ചുള്ള വിവരങ്ങളും പരിശോധിച്ചു വരികയാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*