യു.എന്‍ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു,മ്യാന്മര്‍ സൈന്യത്തിനെതിരെയുള്ള പ്രമേയം പാസ്സാക്കി…

കാനഡയുടെ പാര്‍ലമെന്റ് ഐക്യകണ്‌ഠേനയാണ് മ്യാന്മര്‍ സൈന്യത്തിനെതിരെയുള്ള പ്രമേയം പാസ്സാക്കിയത്. കഴിഞ്ഞ വര്‍ഷം നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട യു.എന്‍ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് കനേഡിയന്‍ പാര്‍ലമെന്റ് പ്രമേയം പാസാക്കിയത്. വംശഹത്യ ലക്ഷ്യം വച്ചുതന്നെയായിരുന്നു റോഹിങ്ക്യകള്‍ക്കെതിരായ അക്രമങ്ങളെന്ന് പ്രമേയത്തില്‍ സൂചിപ്പിച്ചു.

മ്യാന്മറിലെ വംശഹത്യയുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ടു റോയിട്ടേഴ്‌സ് മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത വിഷയത്തില്‍ മാപ്പു പറഞ്ഞ് മ്യാന്മര്‍ സര്‍ക്കാര്‍ രണ്ടുപേരെയും വിട്ടയക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*