Breaking News

തെലങ്കാന നിയമസഭ പിരിച്ചുവിട്ടു; തെരഞ്ഞെടുപ്പ് വേഗത്തിലാക്കുക ലക്ഷ്യം..!!

തെലങ്കാന നിയമസഭ പിരിച്ചുവിടുന്നതായി മന്ത്രിസഭ പ്രമേയം പാസാക്കി. ഇന്ന് ഉച്ചയോടെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിയമസഭ പിരിച്ചുവിടുന്നത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ഉച്ചയ്ക്ക് 2.30ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്യുമെന്നാണ് ഔദ്യോഗികമായി അറിയിച്ചത്. നിയമസഭ പിരിച്ചുവിടാനുള്ള ശുപാര്‍ശയുമായി റാവു ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹനെ കാണുമെന്നാണ് റിപ്പോര്‍ട്ട്.

അടുത്തവര്‍ഷം സര്‍ക്കാറിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് തെലങ്കാന നിയമസഭ പിരിച്ചുവിടാന്‍ മന്ത്രിസഭ തീരുമാനിച്ചിരിക്കുന്ന്. മന്ത്രിസഭ പിരിച്ചുവിടാനും നിയമസഭാ തെരഞ്ഞെടുപ്പ് വേഗത്തില്‍ നടത്താനുമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് കുറച്ചുദിവസമായി പ്രചരണങ്ങളുണ്ടായിരുന്നു.

അടുത്തവര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പമായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പ് തീരുമാനിച്ചിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പുകള്‍ വെവ്വേറെ നടക്കുന്നതില്‍ ടി.ആര്‍.എസ് ചില രാഷ്ട്രീയ നേട്ടങ്ങള്‍ കാണുന്നുണ്ട്. 2014 മെയ്യില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 119ല്‍ 90 സീറ്റുകളില്‍ വിജയം നേടിയാണ് ടി.ആര്‍.എസ് അധികാരത്തിലെത്തിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*