ടെന്നീസില്‍ ലിംഗവിവേചനമുണ്ടെന്നും അത് ടെന്നീസില്‍ മാത്രമല്ലെന്നും നവരത്തിലോവ…

യു.എസ് ഓപ്പണ്‍ ഫൈനലിനിടെ സെറീന വില്ല്യംസ് ചെയര്‍ അംപയറോട് മോശമായി പെരുമാറിയത് തെറ്റ് തന്നെയാണെന്ന് മുന്‍ താരം മാര്‍ട്ടിന നവരത്തിലോവ. പക്ഷേ ഇക്കാര്യത്തില്‍ ലിംഗവിവേചനമുണ്ടെന്നും, അത് ടെന്നീസില്‍ മാത്രമല്ലെന്നും നവരത്തിലോവ.

ഗ്രാന്‍സ്ലാം സിംഗിള്‍സ് കിരീടം 18 തവണ നേടിയ താരമാണ് നവരത്തിലോവ. ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തിലാണ് അറുപത്തിയൊന്നുകാരിയായ നവരത്തിലോവയുടെ പ്രതികരണം.

അതേസമയം, സെറീന ഉയര്‍ത്തിയ ലിംഗ വിവേചനം യാഥാര്‍ത്ഥ്യമാണെന്നും നവരത്തിലോവ.കോര്‍ട്ടിലെ പെരുമാറ്റം മോശമായാല്‍ അത് സ്ത്രീയാണെങ്കില്‍ ശിക്ഷയുറപ്പാണ്.അതേസമയം, പുരുഷതാരങ്ങള്‍ക്ക് പലപ്പോഴും ഇത് ബാധകമല്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*