ശ്രീശാന്തിനോട് കാണിച്ചതിനെതിരെ വ്യാപക പ്രതിഷേധം; ശ്രീയെ അപമാനിക്കാന്‍ അനുവദിക്കില്ലെന്ന് ആരാധകര്‍..!!

മോഹന്‍ലാല്‍ നയിക്കുന്ന ബിഗ് ബോസ് മലയാളം ക്ലൈമാക്‌സിലേക്ക് കടക്കുകയാണ്. ആരായിരിക്കും മലയാളം ആദ്യ സീസണില്‍ വിജയിയായി എത്തുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഇതിനോടകം തന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലൂടെ ചര്‍ച്ചകള്‍ സജീവമായി അരങ്ങേറുന്നുണ്ട്. മലയാളികള്‍ക്ക് പുത്തന്‍ അനുഭവമാണങ്കിലും ഹിന്ദി പ്രേക്ഷകര്‍ക്ക് സ്ഥിരം കാഴ്ചകളിലൊന്നാണ് ബിഗ് ബോസ്. സല്‍മാന്‍ ഖാനാണ് ഹിന്ദി പതിപ്പ് നയിക്കുന്നത്.

12മത്തെ സീസണുമായി മുന്നേറുകയാണ് പരിപാടി. മലയാളികളുടെ സ്വന്തം താരമായ ശ്രീശാന്ത് പങ്കെടുക്കുന്നുവെന്നതിനാല്‍ത്തന്നെ ഈ സീസണ്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ക്രിക്കറ്റിനും അപ്പുറത്ത് സിനിമയിലും നൃത്തത്തിലുമൊക്കെ മികവ് തെളിയിച്ച ശ്രീയുടെ പുതിയ തുടക്കത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍.

ബിഗ് ബോസിനും മുന്‍പേ ഇത്തരത്തിലുള്ള റിയാലിറ്റി ഷോകളില്‍ പങ്കെടുത്തിട്ടുണ്ട് ശ്രീശാന്ത്. കളിക്കളത്തില്‍ മാത്രമല്ല വേദിയിലും ആവേശോജ്വലമായ പ്രകടനം നടത്തി ഞെട്ടിച്ചിട്ടുണ്ട് ഈ താരം. അതിനാല്‍ത്തന്നെ ബിഗ് ബോസിലേക്ക് ശ്രീയെത്തുന്നുവെന്ന് കേട്ടതോടെ ആരാധകര്‍ ഏറെ സന്തോഷത്തിലായിരുന്നു. തുടക്കത്തില്‍ തന്നെ ചടുലമായ നൃത്തച്ചുവടുകളുമായാണ് താരമെത്തിയത്. എന്നാല്‍ പിന്നീട് അത്ര നല്ല കാര്യങ്ങളായിരുന്നില്ല അരങ്ങേറിയിരുന്നത്. താരത്തെ അപമാനിക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച്‌ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*