സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ വീണ്ടും സമരത്തിലേക്ക്…

ഇന്ധന വില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യ ബസുടമള്‍ വീണ്ടും സമരത്തിലേക്ക്. സംസ്ഥാനം നേരീട്ട പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ചാര്‍ജ് വര്‍ധന എന്ന ആവശ്യത്തിനു പകരം. നികുതിയിലിളവ് അനുവദിക്കുക ഇന്ധനത്തിന് സബ്സിഡി നല്‍കുക എന്ന ആവശ്യമാണ് ബസുടമകള്‍ പ്രധാനമായും ഉന്നയിക്കുന്നത്.

ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറാ‍യി വിജയനുമായും ഗതാഗത മന്ത്രിയുമായും ബസ് ഉടമകള്‍ ചര്‍ച്ച നടത്തും. വിദ്യാര്‍ത്ഥികളുടെ ചാര്‍ജില്‍ വര്‍ധന വേണം എന്ന ആവശ്യവും. മിനിമം ചാര്‍ജ് 10 രൂപയിലേക്ക് ഉയര്‍ത്തനുള്ള ആവശ്യവും ഉന്നയിച്ചേക്കും എന്നാണ് സൂചന.ഇന്ധന വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ മിനിമം ചാര്‍ജ് വര്‍ധന എന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*