സംസ്ഥാന ജൂനിയര്‍ ഫുട്ബോള്‍ : കോഴിക്കോടും മലപ്പുറവും സെമിയില്‍…

തൃക്കരിപ്പൂരില്‍ നടക്കുന്ന സംസ്ഥാന ജൂനിയര്‍ ഫുട്ബോളിലെ ഗ്രൂപ്പ് തല മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ കോഴിക്കോടും മലപ്പുറവും സെമി ഫൈനലില്‍. ഇന്ന് നടന്ന ഗ്രൂപ്പിലെ രണ്ടാം മത്സരത്തിലും ജയം സ്വന്തമാക്കിയതോടെയാണ് മലപ്പുറവും കോഴിക്കോടും സെമിയില്‍ എത്തിയത്.

ഗ്രൂപ്പ് സിയില്‍ കോട്ടയത്തെ നേരിട്ട മലപ്പുറം എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ന് വിജയിച്ചത്. ഗ്രൂപ്പ് ഡിയില്‍ പാലക്കാടിനെ നേരിട്ട കോഴിക്കോട് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കും വിജയിച്ചു. നാളെ നടക്കുന്ന സെമിയില്‍ മലപ്പുറം കോഴിക്കോടിനെയും എറണാകുളം വയനാടിനെയും നേരിടും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*