റോഹിംഗ്യന്‍ കൂട്ടക്കൊല റിപ്പോര്‍ട്ടു ചെയ്ത മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റിനെ ന്യായീകരിച്ച് സൂചി…

രണ്ടു റോയിറ്റേഴ്‌സ് ജേര്‍ണലിസ്റ്റുകളെ ഏഴുവര്‍ഷം തടവിന് ശിക്ഷിച്ച നടപടിയെ ന്യായീകരിച്ച് മ്യാന്‍മര്‍ ഭരണാധികാരി ആങ് സാന്‍ സൂചി. മാധ്യമപ്രവര്‍ത്തനത്തിന്‍റെ പേരിലല്ല ഔദ്യോഗിക രഹസ്യം സൂക്ഷിക്കല്‍ നിയമം ലംഘിച്ചതിന്‍റെ പേരിലാണ് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റു ചെയ്തതെന്നാണ് സൂചിയുടെ ന്യായവാദം.

റോഹിംഗ്യന്‍ കൂട്ടക്കൊല റിപ്പോര്‍ട്ടു ചെയ്തതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരായ വാ ലോണ്‍, കവ സോ അഓ എന്നീ മാധ്യമപ്രവര്‍ത്തകര്‍ക്ക് തടവുശിക്ഷ വിധിച്ച മ്യാന്‍മര്‍ കോടതിയുടെ നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സൂചി ന്യായീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*