റാഫേല്‍ ഇടപാട്:വെളിപ്പെടുത്തലുകലുമായി മുന്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാന്‍സ്വ ഒലോന്ദ്‌…

റാഫേല്‍ ഇടപാടില്‍ അഴിമതിയുണ്ടെന്ന് കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷത്തിന്‍റെ വാദത്തെ പിന്തുണയ്ക്കും വിധം വെളിപ്പെടുത്തലുകലുമായി മുന്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാന്‍സ്വ ഒലോന്ദ്‌. അതേസമയം,മുന്‍ ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ അവകാശവാദങ്ങള്‍ ‘കൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണെങ്കില്‍’ വലിയ “ഗുരുതര”മാണെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി അഭിപ്രായപ്പെട്ടിരിക്കുന്നത്.

റാഫേല്‍ ഇടപാടില്‍ നിര്‍ണായക വെളിപ്പെടുത്തലാണ് മുന്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാന്‍സ്വ ഒലോന്ദ് നടത്തിയിരിക്കുന്നത്. ഇടപാടില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ഇന്‍ഡസ്ട്രീസിനെ പങ്കാളിയാക്കാന്‍ ഇന്ത്യയാണ് ശുപാര്‍ശ ചെയ്തതെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാന്‍സ്വ ഒലോന്ദിനെ ഉദ്ധരിച്ച് ഒരു ഫ്രഞ്ച് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതുകൂടാതെ, ഫ്രാന്‍സിന് ഇടപാടിന്‍റെ കാര്യത്തില്‍ യാതൊരു പങ്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതായി ഫ്രഞ്ച് മാധ്യമം പറയുന്നു. അനില്‍ അംബാനിയുടെ ഗ്രൂപ്പിനെ ഇന്ത്യന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തപ്പോള്‍ വേറെ നിവൃത്തിയില്ലായിരുന്നെന്നും തങ്ങള്‍ക്കു തന്ന പങ്കാളിയെ സ്വീകരിച്ചെന്നും ഒലോന്ദ് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*