റാഫേല്‍ ഇടപാട് : മോദി മൗനം വെടിയണം,വിഷയത്തില്‍ പ്രതികരിക്കാന്‍ പ്രധാനമന്ത്രി തയാറാകണമെന്നു രാഹുല്‍ഗാന്ധി..

റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പ്രതിക്കൂട്ടില്‍ നിര്‍ത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയും അനില്‍ അംബാനിയും ചേര്‍ന്ന് 1.3 ലക്ഷം കോടി രൂപയുടെ സര്‍ജിക്കല്‍ സ്ട്രൈക്കാണ് സൈന്യത്തിനെതിരേ നടത്തിയിരിക്കുന്നത് രാഹുല്‍ ആരോപിച്ചു. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്രയും വലിയ അഴിമതി ആരോപണം ഉയര്‍ന്നിട്ടും മോദി മൗനം തുടരുകയാണ്. വിഷയത്തില്‍ പ്രതികരിക്കാന്‍ പ്രധാനമന്ത്രി തയാറാകണം. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണിത്.

അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് റഫാല്‍ കരാര്‍ ലഭിച്ചത് മോദിയുടെ ഇടപെടലിലൂടെ മാത്രമാണ്. അദ്ദേഹം നേരിട്ടാണ് ഇക്കാര്യത്തില്‍ ഇടപെട്ടതെന്നും അരുണ്‍ ജയ്റ്റ്ലി, നിര്‍മല സീതാരാമന്‍, മുന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ എന്നിവര്‍ പോലും ഇക്കാര്യം അറിഞ്ഞില്ലെന്നും രാഹുല്‍ പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*