റാഫേല്‍ ഇടപാടില്‍ ഒന്നാം പ്രതി നരേന്ദ്ര മോദി രമേശ് ചെന്നിത്തല..

രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായ റഫാല്‍ യുദ്ധവിമാന ഇടപാടില്‍ ഒന്നാം പ്രതി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് വ്യക്തമായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.2015 ഏപ്രില്‍ 10 ന് പ്രധാന മന്ത്രി നരേന്ദ്ര മോദി പാരീസില്‍ വച്ച്‌ അന്നത്തെ ഫ്രഞ്ച് പ്രസിഡന്‍റെ ഫ്രാന്‍സ്വാ ഒലാന്ദയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കരാര്‍ കാര്യം പ്രഖ്യാപിച്ചത്

റഫാല്‍ കരാറില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ഇന്‍ഡസ്ട്രീസിനെ നിര്‍ദ്ദേശിച്ചത് ഇന്ത്യാ സര്‍ക്കാരാണെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്‍റെ  ഫ്രാന്‍സാ ഒലാന്ദ് തന്നെ വ്യക്തമാക്കിയതോടെ പ്രധാന മന്ത്രിയുടെ കള്ളക്കളിയാണ് പുറത്തു വന്നിരിക്കുന്നത്.

റാഫല്‍ വിമാനങ്ങള്‍ നിര്‍മ്മിക്കുന്ന ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ട് ഏവിയേഷനാണ് റിലയന്‍സ് ഡിഫന്‍സ് ഇന്‍ഡസ്ട്രീസിനെ തിരഞ്ഞെടുത്തതെന്ന ബി.ജെ.പി സര്‍ക്കാരിന്‍റെ ഇതുവരെയുള്ള വാദമാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*