റഫാല്‍ ഇടപാടില്‍ അഴിമതി : നരേന്ദ്ര മോദിക്ക് യോഗ്യത നഷ്ടപ്പെട്ടുവെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ…

റഫാല്‍ ഇടപാടില്‍ അഴിമതി വ്യക്തമായതോടെ പ്രധാനമന്ത്രി സ്ഥാനത്തിരിക്കാന്‍ നരേന്ദ്ര മോദിക്ക് യോഗ്യത നഷ്ടപ്പെട്ടുവെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ. ഫ്രഞ്ച് മുന്‍ പ്രസിഡന്‍റ് ഫ്രാന്‍സ്വാ ഒളാന്ദിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് പ്രധാനമന്ത്രിക്കെതിരേ നിലപാട് കടുപ്പിച്ചത്.

റഫാല്‍ ഇടപാടിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ അഴിമതി നടന്നുവെന്ന് വ്യക്തമായിരിക്കുകയാണ്. അതിനാല്‍ ഇനി മോദി പ്രധാനമന്ത്രി സ്ഥാനത്ത് ഇരിക്കരുത്. കാബിനറ്റ് റാങ്കുള്ള മന്ത്രിസഭയിലെ ആര്‍ക്കെങ്കിലും അധികാരം കൈമാറിയ ശേഷം അദ്ദേഹം രാജിവച്ചൊഴിയുകയാണ് വേണ്ടത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*