Breaking News

പ്രളയക്കെടുതി : സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും ശനിയാഴ്ച പ്രവൃത്തിദിവസമായിരിക്കും…

ഇനി മുതല്‍ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും ശനിയാഴ്ച പ്രവൃത്തിദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെവി മോഹന്‍കുമാര്‍ അറിയിച്ചു. രണ്ടാം ശനിയാഴ്ചകള്‍ പഴയതു പോലെ അവധിയായിരിക്കും.

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കു നിരവധി അദ്ധ്യയനദിനങ്ങള്‍ നഷ്ടമായതിന്റെ പശ്ചാത്തലത്തിലാണ് ശനിയാഴ്ച പ്രവൃത്തിദിനമാക്കാന്‍ തീരുമാനിച്ചത്.ഈ മാസം മുതല്‍ പ്രവൃത്തിദിനമായി വരുന്ന ശനിയാഴ്ചകള്‍ ഇവയാണ്: സെപ്തംബര്‍: 1,15, 22, ഒക്ടോബര്‍: 6, 20,27, നവംബര്‍: 17, 24, ഡിസംബര്‍: 1, ജനുവരി: 5,19

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*