പൃഥ്വിരാജിനെതിരെ മോശം പരാമര്‍ശം: നടി ഐശ്വര്യക്കെതിരെ ഫാന്‍സിന്റെ രോഷ പ്രകടനം; ഒടുവില്‍ താരം ചെയ്തത്….

കുറച്ച് ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് ഐശ്വര്യ ലക്ഷ്മി. പുതിയ ചിത്രമായ വരത്തനും മികച്ച അഭിപ്രായത്തോടെ മുന്നേറുകയാണ്. എന്നാല്‍ തന്റെ പഴയൊരു അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ പുലിവാലി പിടിച്ചിരിക്കുകയാണ് ഐശ്വര്യ. ആര് വര്‍ഷം മുമ്പ് സോഷ്യല്‍മീഡിയയില്‍ എഴുതിയ ഒരു കമന്റാണ് ഐശ്വര്യയെ തിരിഞ്ഞ് കുത്തുന്നത്.

മറ്റു പ്രമുഖ നടന്‍മാരുടെ ഫാന്‍സുകാര്‍ നടന്‍ പൃഥ്വിരാജിനെ ഒരു കാലത്ത് വ്യാപകമായി കളിയാക്കി വിളിച്ചിരുന്ന പേര് ഐശ്വര്യ ലക്ഷ്മി തന്റെ കമന്റില്‍ ഉപയോഗിച്ചതാണ് പൃഥ്വിരാജ് ഫാന്‍സിനെ ചൊടിപ്പിച്ചിരിക്കുകയാണ്. തന്റെ കൂട്ടുകാര്‍ തമ്മിലുള്ള കമന്ററിനായിരുന്നു ഐശ്വര്യയുടെ ഈ പ്രതികരണം. ആറ് വര്‍ഷം മുന്‍പുള്ള കമന്റ്‌റ് ഇന്നലെയാണ് ഫേസ്ബുക്കിലുള്ള ആരോ ലൈക്ക് ചെയ്ത് പൊതുയിടത്തില്‍ ചര്‍ച്ചയാക്കിയത്. എന്നാല്‍ അത്തരമൊരു കമന്റ് എഴുതിപ്പോയതില്‍ മാപ്പ് ചോദിച്ച് ഐശ്വര്യ രംഗത്തെത്തി.

ഫാന്‍സുകാരുടെ രോഷ പ്രകടനം കാരണം ഐശ്വര്യക്ക് തന്റെ കമന്റ് ബോക്‌സ് ഓഫ് ചെയ്യേണ്ട സ്ഥിതി വരെയുണ്ടായി. പ്രശ്‌നം പൃഥ്വിരാജ് ഫാന്‍സ് കാര്യമായി ഏറ്റെടുത്ത് ഹേറ്റ് ക്യാമ്പയിന്‍ തുടങ്ങിയ സമയത്താണ് ഐശ്വര്യ ഇപ്പോള്‍ ക്ഷമ ചോദിച്ച് രംഗത്തെത്തിയിട്ടുള്ളത്. പഴയെ പോസ്റ്റ് ഒഴിവാക്കി അതിനുള്ള പ്രതികരണം എന്ന രൂപത്തില്‍ എഴുതിയ കുറിപ്പില്‍ അന്നെഴുതിയ പ്രതികരണം ഒഴിവാക്കേണ്ടതായിരുന്നെന്നും ലജ്ജ തോന്നുന്നുവെന്നും പറയുന്നു. മനസ്സ് കൊണ്ട് മാപ്പ് പറയുന്നു എന്ന് പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

ഐശ്വര്യയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മുന്‍പൊരു സമയത്ത് ഫാനിസം കൂടി പോയി കൂട്ടുകാര്‍ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ ചിലവഴിച്ച സമയങ്ങളില്‍ ഇട്ട ഒരു കമന്റ് ആണ് അത്. ഇന്നത് വായിക്കുമ്പോള്‍ എനിക്ക് തന്നെ ലജ്ജയും നാണക്കേടും തോന്നുന്നുണ്ട്. 6 വര്‍ഷം മുന്‍പ് ഫാനിസത്തിന്റെ പേരില്‍ മാത്രം ചെയ്‌തൊരു കമന്റിന്റെ പേരില്‍ നിങ്ങള്‍ എന്നെ വെറുക്കരുത്. ഞാനും രാജു ചേട്ടന്റെ ഒരു ആരാധികയാണ്. തീര്‍ത്തും അറിയാതെ സംഭവിച്ചൊരു തെറ്റ് നിങ്ങളില്‍ ദേഷ്യമോ വിഷമമോ വരുത്തിയിട്ടുണ്ടെങ്കില്‍ ഞാന്‍ മനസ്സ് കൊണ്ട് ക്ഷമ ചോദിക്കുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*