പ്രധാനമന്ത്രിയെ സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തു?..

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തതായി റിപ്പോര്‍ട്ട്. ലോകത്തെ ഏറ്റവും വലിയ ആരോഗ്യപദ്ധതിയാ ആയുഷ്മാന്‍ ഭാരത് നടപ്പിലാക്കിയതിനാണ് നാമനിര്‍ദേശം ചെയ്തത്.

ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷ തിമിഴിശൈ സൗന്ദര്‍രാജനും ഭര്‍ത്താവും നെഫ്രോളജിസ്റ്റുമായ ഡോ.പി സൗന്ദര്‍രാജനും മോദിയുടെ പേര് നാമനിര്‍ദേശം ചെയ്തിരിക്കുന്നത്.സര്‍വ്വകലാശാല അധ്യാപകര്‍ക്കും പാര്‍ലമെന്റംഗങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും പ്രധാനമന്ത്രിയുടെ പേര് നിര്‍ദേശിക്കാവുന്നതാണെന്നും തിമിഴിശൈ സൗന്ദര്‍രാജ ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

ഞായറാഴ്ചയാണ് ആയുഷ്മാന്‍ ഭാരത് പദ്ധതി മോദി ഉദ്ഘാടനം ചെയ്തത്. പാവപ്പെട്ട ജനങ്ങളുടെ ജീവിതത്തിന് താങ്ങാവുന്നതാണ് പദ്ധതിയെന്ന് വാര്‍ത്താ കുറിപ്പില്‍ പറയുന്നു. 2019 ജനുവരി 31 ആണ് നാമനിര്‍ദേശം നല്‍കേണ്ട അവസാന തീയ്യതി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*