Breaking News

പ്രളയക്കെടുതി : കേന്ദ്രസംഘം ഇന്ന് കേരളത്തില്‍..

പ്രളയക്കെടുതി വിലയിരുത്താനായി കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തും. കേന്ദ്ര ആഭ്യന്തര വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ബിആര്‍ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള സംഘമാണ് വരുന്നത്. നാളെ മുതല്‍ കേരളത്തിലെ പ്രളയ ബാധിത മേഖലകള്‍ ഇവര്‍ സന്ദര്‍ശിക്കും.

ഈ സമിതിയുടെ സന്ദര്‍ശനം കേരളത്തെ സംബന്ധിച്ച്‌ ഏറെ നിര്‍ണായകമാണ്. കാരണം ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേന്ദ്രം കേരളത്തിന് നല്‍കേണ്ട അധിക സഹായത്തെ കുറിച്ച്‌ തീരുമാനമെടുക്കുക. ഈ മാസം 24 വരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ സന്ദര്‍ശനം നടത്തും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*