Breaking News

പ്രധാനമന്ത്രിയുടെ മുദ്ര യോജന പദ്ധതി : സംഘപരിവാര്‍ പ്രചരണം വ്യാജമെന്ന് കണക്കുകള്‍…

പ്രധാനമന്ത്രിയുടെ മുദ്ര യോജന പദ്ധതി പ്രകാരം രാജ്യത്ത് വലിയ തോതില്‍ തൊഴില്‍ ലഭ്യമാകുന്നു എന്ന സംഘപരിവാര്‍ പ്രചരണം വ്യാജമെന്ന് കണക്കുകള്‍. കേവലം 1.45 ശതമാനം ലോണുകള്‍ മാത്രമാണ് 5 ലക്ഷത്തിന് മുകളില്‍ രാജ്യത്ത് തൊഴില്‍ സ്ഥാപനം തുടങ്ങാനായി സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുള്ളതെന്ന് രേഖകള്‍ വ്യക്തമാക്കുകയാണ്.

2015-2018 കാലയളവില്‍, പകുതിയിലേറെ വരുന്ന മുദ്ര അക്കൗണ്ടുകള്‍(55%) തുറന്നത് പട്ടികജാതി-പട്ടികവര്‍ഗ-ഒബിസി വിഭാഗങ്ങള്‍ക്കുവേണ്ടിയായിരുന്നു എന്നാണ് അവകാശവാദം. എന്നാല്‍, 2015 മുതല്‍ 2017 വരെയുള്ള കാലത്തെ കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ കേവലം 4.9 കോടി അക്കൗണ്ടുകള്‍ മാത്രമാണ് ഈ വിഭാഗങ്ങള്‍ക്കായി തുറന്നത് എന്ന് കാണാനാകും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*