പശുക്കളില്‍ പേവിഷ ബാധ; അജ്ഞാത ജീവിയെന്ന് സംശയം..

വടകര മന്തരത്തൂരില്‍ ഭീതി പടര്‍ത്തി പശുക്കളില്‍ പേവിഷ ബാധ. ഇതിനകം 13 പശുക്കള്‍ക്ക് ജീവന്‍ നഷ്ടമായി, 3 എണ്ണം നിരീക്ഷണത്തില്‍ കഴിയുന്നു. പേ വിഷബാധയ്ക്ക് പിന്നില്‍ അജ്ഞാത ജീവിയെന്ന സംശയത്തെ തുടര്‍ന്ന് പ്രദേശത്ത് വനംവകുപ്പ് പ്രത്യേക കൂട് സ്ഥാപിച്ചു.വടകര മണിയൂര്‍ പഞ്ചായത്തിലെ മന്തരത്തൂരിലാണ് പേ വിഷ ബാധയേറ്റ് പശുക്കള്‍ ചാവുന്നത്.

ഒരാഴ്ചക്കിടെ 13 പശുക്കള്‍ക്ക് ജീവന്‍ നഷ്ടമായതോടെ ക്ഷീര കര്‍ഷകരും പ്രദേശവാസികളും ഭീതിയിലാണ്. പേ ലക്ഷണങ്ങളോടെ 3 പശുക്കള്‍ നിരീക്ഷണത്തില്‍ കഴിയുന്നു.ഇവിടങ്ങളിലെ ഇടവഴികളില്‍ അജ്ഞാത ജീവിയുടെ കാല്‍പാദത്തിന് സാമ്യമുളള അടയാളങ്ങള്‍ വനം വകുപ്പ് പരിശോധനയില്‍ കണ്ടെത്തി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*