പാലക്കാട് മെഡിക്കല്‍ കോളജിന്‍റെ നിര്‍മാണം സ്തംഭനാവസ്ഥയില്‍,ഫണ്ടിന്റെ ലഭ്യതക്കുറവാണ് പ്രധാന തടസ്സം..

ഗവ. മെഡിക്കല്‍ കോളജിന്റെ കെട്ടിട നിര്‍മാണം സ്തംഭനാവസ്ഥയില്‍. മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം ആരംഭിച്ച്‌ വര്‍ഷം അഞ്ച് പിന്നിടുമ്പോഴും കോളജാശുപത്രിയുടെ നിര്‍മാണം എങ്ങുമെത്താതെ കിടക്കുകയാണ്. ഔട്ട് പേഷ്യന്റ് ഡിപ്പാര്‍ട്ട്മെന്റ് (ഒ പി ഡി ബ്ലോക്ക്, ഓപ്പറേഷന്‍ തിയേറ്റര്‍ ബ്ലോക്ക് (ഒ ടി), വാര്‍ഡ് ബ്ലോക്ക് എന്നിവയുള്‍പ്പെടുന്ന ആശുപത്രി ബ്ലോക്കിന്റെ നിര്‍മാണമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്.

ഫണ്ടിന്റെ ലഭ്യതക്കുറവാണ് പ്രധാന തടസ്സം. മാര്‍ച്ചുമാസത്തിനുശേഷം കരാറുകാര്‍ക്ക് ഫണ്ട് നല്‍കുന്നതില്‍ കാലതാമസമുണ്ട്. 2018 ഫെബ്രുവരി 28നകം കെട്ടിടം പൂര്‍ത്തീകരിക്കണമെന്നായിരുന്നു കരാര്‍. ഫണ്ട് കുടിശ്ശികയെത്തുടര്‍ന്ന് കെട്ടിടനിര്‍മാണത്തിനുള്ള സിമന്റ്, സ്റ്റീല്‍, മണല്‍ തുടങ്ങിയവയുടെ ചില വിതരണക്കാരും വിതരണം നിര്‍ത്തി.

നിലവില്‍ ലഭ്യമായ വിതരണക്കാരുടെയും തൊഴിലാളികളുടെയും സഹായത്താല്‍ ചെറിയ രീതിയില്‍ മാത്രമാണ് കെട്ടിടത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.നിലവിലെ സ്ഥിതിയനുസരിച്ച്‌ 2020 ഓടെ മാത്രമേ മെഡിക്കല്‍ കോളേജ് കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കാനാവൂ. നാല് നിലകളുള്ള പാരാമെഡിക്കല്‍ ബ്ലോക്കിന്‍റെ നിര്‍മാണം പൂര്‍ത്തിയായെങ്കിലും വൈദ്യുതീകരണ പ്രവൃത്തിയും ജലവിതരണവും പൂര്‍ത്തീകരിക്കാനുള്ളതിനാല്‍ കെട്ടിടം കൈമാറിയിട്ടില്ല.

മെഡിക്കല്‍ കോളേജിന്റെ ക്ലിനിക്കല്‍ വിഭാഗം ജില്ലാ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിനെക്കുറിച്ച്‌ അടുത്ത രണ്ടുവര്‍ഷത്തേക്ക് ചിന്തിക്കാന്‍ പോലുമാകില്ലെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍.നിലവിലെ സ്ഥിതിയനുസരിച്ച്‌ മെഡിക്കല്‍കോളേജില്‍ ചികിത്സതുടങ്ങുന്നതിന് ചുരുങ്ങിയത് മൂന്നു നാല് കൊല്ലമെങ്കിലും വേണ്ടിവരും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*