പാകിസ്താനെതിരായ ഒറ്റ സെഞ്ച്വറിയില്‍ ഒരുപിടി റെക്കോഡുമായി രോഹിത് ശര്‍മ്മ..!!

ഏഷ്യാകപ്പിലെ പാകിസ്താനെതിരായ സൂപ്പര്‍ 4 പോരാട്ടത്തില്‍ ഒരുപിടി റെക്കോഡുകളുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ഏകദിനത്തില്‍ 19-ാം സെഞ്ച്വറി കുറിച്ച രോഹിത് കരിയറിലെ 7000 റണ്‍സ് എന്ന മാര്‍ജിനും കടന്നു. 181 ഇന്നിംഗ്‌സിലാണ് രോഹിത് 7000 കടന്നത്. 161 ഇന്നിംഗ്‌സില്‍ വിരാട് കോഹ്‌ലി 7000 കടന്നതാണ് റെക്കോഡ്.

19 സെഞ്ച്വറികള്‍ ഇന്ത്യക്കായി ഏറ്റവും വേഗത്തില്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത്. ഏഷ്യാകപ്പില്‍ തുടര്‍ച്ചയായ മൂന്നാമത്തെ മത്സരത്തിലാണ് രോഹിത് 50 ല്‍ കൂടുതല്‍ റണ്‍സ് നേടുന്നത്. ഏകദിനത്തില്‍ 19 സെഞ്ച്വറികള്‍ എന്ന റെക്കോഡില്‍ വിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറയ്ക്കും ലങ്കന്‍ താരം ജയവര്‍ധനക്കുമൊപ്പമാണ് രോഹിത്.

Dubai : India’s captain Rohit Sharma raises his bat to celebrate scoring fifty runs during the one day international cricket match of Asia Cup between India and Pakistan in Dubai, United Arab Emirates, Wednesday, Sept. 19, 2018.AP/ PTI(AP9_19_2018_000207B)

പാകിസ്താനെതിരെ രോഹിതിന്റെ ആദ്യസെഞ്ച്വറിയാണ് ഇന്നലെ പിറന്നത്. ഓപ്പണറായി 5000 റണ്‍സെന്ന നേട്ടവും രോഹിത് സ്വന്തമാക്കി. ഏറ്റവും വേഗത്തില്‍ 300 സിക്‌സ് എന്ന നേട്ടവും ഇന്നലെ പ്രകടനത്തോടെ രോഹിതിന്റെ പേരിലായി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*