നോട്ട് ബുക്ക് പരിശോധിക്കാനെന്ന വ്യാജേന പീഡനം,പ്രിന്‍സിപ്പലും ദൃശ്യങ്ങള്‍ പകര്‍ത്തിയ ക്ലാര്‍ക്കും അറസ്റ്റില്‍…

പാ‌റ്റ്‌നയിലെ സ്വകാര്യ സ്‌കൂളില്‍ വിദ്യാര്‍ത്ഥിയെ മാസങ്ങളോളമായി പീഡിപ്പിച്ച്‌ വന്ന പ്രിന്‍സിപ്പലിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. പെണ്‍കുട്ടിയെ ബ്ലാക്‌മെയില്‍ ചെയ്യുന്നതിന് പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ സ്‌കൂളിലെ ക്ലാര്‍ക്കിനെയും പൊലീസ് പിടികൂടിയിട്ടുണ്ട്.

തന്റെ നോട്ട് ബുക്ക് പരിശോധിക്കാനെന്ന വ്യാജേന ക്യാബിനിലേക്ക് വിളിച്ച്‌ വരുത്തിയാണ് പ്രിന്‍സിപ്പല്‍ തന്നെ ആദ്യം പീഡിപ്പിച്ചതെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.ബുധനാഴ്‌ച സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ പെണ്‍കുട്ടി ഛര്‍ദ്ദിക്കാന്‍ തുടങ്ങിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തി.

പിന്നീടാണ് തന്നെ കത്തി കാട്ടി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ഒന്‍മ്പത് മാസമായി പീഡിപ്പിക്കാറുണ്ടെന്ന് പൊലീസിന് മൊഴി നല്‍കിയത്. പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയ സ്‌കൂളിലെ ക്ലര്‍ക്ക് ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*