മുത്തലാഖ് ഓര്‍ഡിനന്‍സ് : ജനാധിപത്യവിരുദ്ധമെന്നു സിപിഐഎം…

ബിജെപിയുടെ രാഷ്ട്രീയ താല്‍പ്പര്യാര്‍ഥം രൂപപ്പെടുത്തിയതാണ് മുത്തലാഖ് ഓര്‍ഡിനന്‍സെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ. ഇത്തരമൊരു ഓര്‍ഡിനന്‍സ് അംഗീകരിക്കാവുന്നതല്ല.പാര്‍ലമെന്റ് പുതിയ നിയമം കൊണ്ടുവരേണ്ടതുണ്ട്. സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് അനാവശ്യമായ ഒന്നാണ്.

മുസ്ലിം സ്ത്രീകളുടെ ക്ഷേമത്തേക്കാള്‍ മറ്റു പല പരിഗണനകളും വച്ചുള്ളതാണ് ഓര്‍ഡിനന്‍സ്. മുത്തലാഖ് ബില്‍ നിലവില്‍ രാജ്യസഭയുടെ പരിഗണനയിലാണ്.സെലക്‌ട് കമ്മിറ്റിക്ക് വിടണമെന്ന അഭിപ്രായമടക്കം വിശദമായ ചര്‍ച്ച ആവശ്യമാണ്. പാര്‍ലമെന്റിനെ മറികടന്നുള്ള ഓര്‍ഡിനന്‍സ് ജനാധിപത്യവിരുദ്ധമാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*