മുഹറവും വിനായക ചതുര്‍ത്ഥിയും ഒരേ പന്തലില്‍ ആഘോഷിച്ച്‌ വിശ്വാസികള്‍…

മഹാരാഷ്ട്രയില്‍ മുഹറവും വിനായക ചതുര്‍ത്ഥിയും ഒരേ പന്തലില്‍ ആഘോഷിച്ച്‌ വിശ്വാസികള്‍. ഏക്താ മിത്രാ മണ്ഡലിന്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. ഓരോ വിഭാഗത്തിന്റെയും പ്രാര്‍ത്ഥനകള്‍ നടത്തുന്നതിനായി ഒരേ മൈക്കും സ്പീക്കറുമാണ് ഉപയോഗിച്ചത്. പരസ്പരം സഹകരിച്ചു കൊണ്ട് സമയക്രമം പാലിച്ചാണ് ഇത് സാധ്യമാക്കിയത്. ദിവസം മുഴുവന്‍ പ്രശ്‌നങ്ങളോ പരാതികളോ ഒന്നും ഇല്ലാതെ തന്നെ ആഘോഷങ്ങള്‍ നടന്നു.

ഹിന്ദുക്കളും മുസ്ലീംങ്ങളും തമ്മില്‍ പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലെന്നും തെരഞ്ഞെടുപ്പിന് മുമ്ബ് രാഷ്ട്രീയ താല്‍പര്യങ്ങള്‍ മൂലം പാര്‍ട്ടികളാണ് വര്‍ഗ്ഗീയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതെന്നും പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ജാതി-മത-രാഷ്ട്രീയത്തിനതീതമായി നിരവധിപ്പേര്‍ ഒരുമിച്ച്‌ പരിപാടിയില്‍ പങ്കെടുത്തത് ശ്രദ്ധേയമായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*