Breaking News

മോഹന്‍ലാല്‍ ബി.ജെ.പി ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് മത്സരിക്കുമെന്ന് ആര്‍.എസ്.എസ് നേതാവ്..!!

മോഹന്‍ലാലിനെ ബി.ജെ.പി ടിക്കറ്റില്‍ ലോക്‌സഭയിലെത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ആര്‍.എസ്.എസ് നേതാവ്. തിരുവനന്തപുരത്ത് മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്ന് മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവിനെ ഉദ്ധരിച്ച് ഡെക്കാണ്‍ ഹെറാള്‍ഡാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

താരം ബി.ജെ.പിയില്‍ ചേരുമെന്ന് നേരത്തെ തന്നെ പ്രചരണമുണ്ടായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച സ്ഥിരികരണം ഒന്നുമില്ല.  മോഹന്‍ലാലിനെ ഒപ്പം ചേര്‍ക്കുന്നതിന് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് ഇതിനെക്കുറിച്ച് ധാരണയില്ല.’

ഇന്നലെ മോഹന്‍ലാല്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ലാലിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വാര്‍ത്ത പുറത്തുവരുന്നത്. മോഹന്‍ലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച. അതേസമയം മോഹന്‍ലാല്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ നിഷേധിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*