മോദിയുടെ വീഡിയോ കോണ്‍ഫറന്‍സ് : പട്ടിണികിടന്ന് ചത്തത് എട്ടോളം പശുക്കള്‍…

സ്വച്ഛത ഹി സേവ ക്യാമ്പയിനിന്‍റെ ഭാഗമായി വീഡിയോ കോണ്‍ഫറന്‍സിനായി വലിയ ടെലിവിഷന്‍ സ്ഥാപിക്കുന്നതിനായി മധ്യപ്രദേശിലെ രാജ്ഗര്‍ ജില്ലയില്‍ നിന്നും 450 ഓളം പശുക്കളെ ഗോശാലയില്‍ നിന്നും മാറ്റിപ്പാര്‍പ്പിച്ച സംഭവം വിവാദമാകുന്നു.

മാറ്റിപ്പാര്‍പ്പിച്ച പശുക്കളില്‍ ചിലത് ഭക്ഷണവും വെള്ളവും ലഭിക്കാതെ ചത്തതോടെയാണ് സംഭവം വിവാദമായത്. എട്ടോളം പശുക്കളാണ് ചത്തത്. നിരവധി പശുക്കള്‍ക്ക് അസുഖം ബാധിച്ചിട്ടുമുണ്ട്.സെപ്തംബര്‍ 15-ാം തീയതിയായിരുന്നു വീഡിയോ കോണ്‍ഫറന്‍സ് നടന്നത്.

സ്വച്ഛത ഹി സേവ പരിപാടിയുടെ ഭാഗമായി ചാണകത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ ബയോഗ്യാസ് ഉണ്ടാക്കുന്ന ഗോശാലകളില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സ് നടത്തണം എന്നതായിരുന്നു ഉത്തരവ്.

ഗോശാലയില്‍ ആറോളം പശുക്കള മാത്രം നിര്‍ത്തി ബാക്കി മുഴുവന്‍ പശുക്കളെയും ഒരാഴ്ച മുന്‍പ് തന്നെ മാറ്റിയിരുന്നു. എന്നാല്‍ പശുക്കള്‍ക്ക് ആവശ്യമായ ഭക്ഷണമോ വെള്ളമോ ഈ ദിവസങ്ങളില്‍ ലഭിച്ചില്ല. കൂടാതെ ഈ ദിവസങ്ങളില്‍ പശുക്കളെ കൂട്ടില്‍ അടച്ചിടുകയും ചെയ്തു

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*