മാതാ അമൃതാനന്ദമയിയുടെ 65ാം ജന്മദിനാചരണത്തിന് അമൃതപുരിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, മഹാപ്രളയം കേരളത്തെ തകര്‍ത്തെറിഞ്ഞ സാഹചര്യത്തില്‍ ഇത്തവണ അനാര്‍ഭാടമായാണ് അമ്മയുടെ പിറന്നാള്‍ ലോകമെമ്പാടും ആചരിക്കുന്നത്..

മാതാ അമൃതാനന്ദമയിയുടെ 65ാം ജന്മദിനാചരണത്തിന് അമൃതപുരിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അമൃതാ എന്‍ജിനിയറിംഗ് കോളേജ് ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ 27ന് പുലര്‍ച്ചെ മുതലാണ് ചടങ്ങുകള്‍.മഹാപ്രളയം കേരളത്തെ തകര്‍ത്തെറിഞ്ഞ സാഹചര്യത്തില്‍ ഇത്തവണ അനാര്‍ഭാടമായാണ് അമ്മയുടെ പിറന്നാള്‍ ലോകമെമ്ബാടും ആചരിക്കുന്നത്.

അമ്മയുടെ പ്രത്യേക നിര്‍ദ്ദേശം പ്രകാരം എല്ലാ ആഘോഷപരിപാടികളും മാറ്റിവയ്ക്കുകയായിരുന്നു. എന്നിട്ടും അമൃതപുരി ആഹ്ളാദത്തിമിര്‍പ്പിലാണ്. വിദേശികളും സ്വദേശികളുമായ ആയിരക്കണക്കിന് ഭക്തര്‍ ഇങ്ങോട്ട് ഒഴുകിക്കൊണ്ടിരിക്കുകയാണ്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്തരുടെ വലിയൊരു സംഘം ഇന്ന് രാത്രിയോടെ എത്തിച്ചേരും.ജയന്തി ദിനാചരണത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് വിപുലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഭക്തരെ ഉള്‍ക്കൊള്ളാന്‍ കടല്‍തീരത്തും പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*