മരക്കാറില്‍ മോഹന്‍ലാലിനൊപ്പം സുനില്‍ ഷെട്ടിയും അര്‍ജുനും,കുഞ്ഞാലി മരക്കാറുടെ ചെറുപ്പകാല അവതരിപ്പിക്കുന്നത് സൂപ്പര്‍ താരങ്ങളിലോരാളുടെ മകനും..

കഴിഞ്ഞ വര്‍ഷത്തെ കേരളപ്പിറവി ദിനത്തിലായിരുന്നു പ്രിയദര്‍ശന്‍ മോഹന്‍ലാലിനെ നായകനാക്കിയൊരുക്കുന്ന കുഞ്ഞാലി മരക്കാറിനെക്കുറിച്ച്‌ പ്രഖ്യാപിച്ചത്.ബോളിവുഡ് സിനിമയുടെ പ്രിയതാരമായ സുനില്‍ ഷെട്ടി, തെന്നിന്ത്യയുടെ സ്വന്തം അര്‍ജ്ജുന്‍ സര്‍ജ, പ്രഭു, നാഗാര്‍ജുന തുടങ്ങിയ താരങ്ങള്‍ പ്രിയദര്‍ശനൊപ്പം അണിനിരക്കുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.

സുനില്‍ ഷെട്ടി കാക്കകുയിലിലൂടെ നേരത്തെ മലയാളത്തില്‍ തുടക്കം കുറിച്ചിരുന്നു. ഇരുവരും ഈ സിനിമയുടെ ഭാഗമാവുന്നതിനെക്കുറിച്ച്‌ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചതോടെ ആരാധകര്‍ ആവേശത്തിലായിരിക്കുകയാണ്. കുഞ്ഞാലി മരക്കാറുടെ ചെറുപ്പകാല അവതരിപ്പിക്കുന്നത് പ്രണവ് മോഹന്‍ലാലാണ്. നൂറുകോടി ബഡ്ജറ്റിലൊരുക്കുന്ന സിനിമയില്‍ സുനില്‍ ഷെട്ടിക്കും അര്‍ജുനും അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് നല്‍കിയിട്ടുള്ളതെന്ന് സംവിധായകന്‍ പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*