Breaking News

മണ്ണ്, മണല്‍, ചെങ്കല്ല്, കരിങ്കല്ല് തുടങ്ങിയവയുടെ അനധികൃത കടത്ത് വ്യാപകം,2 ലോറികള്‍ പിടിയില്‍..

രേഖകളില്ലാതെ ചെങ്കല്ല് കടത്തുകയായിരുന്ന രണ്ടു ലോറികള്‍ പിടിയിലായി. ജിയോളജി വകുപ്പിന്റെ പാസില്ലാതെ ചെങ്കല്ല് കടത്തുകയായിരുന്ന രണ്ടു ലോറികളാണ് കാസര്‍കോട് തഹസില്‍ദാര്‍  നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പിടിച്ചെടുത്ത ലോറികള്‍ പിന്നീട് താലൂക്ക് ഓഫീസ് പരിസരത്തേക്ക് മാറ്റി.

തുടര്‍നടപടികള്‍ക്കായി റിപ്പോര്‍ട്ട് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിനു കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു. അവധി ദിവസങ്ങളില്‍ മണ്ണ്, മണല്‍, ചെങ്കല്ല്, കരിങ്കല്ല് തുടങ്ങിയവയുടെ അനധികൃത കടത്ത് വ്യാപകമായതായി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് തഹസില്‍ദാര്‍ നേരിട്ട് പരിശോധനയ്ക്കിറങ്ങിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*