മാലിയില്‍ പുതുയുഗം; പ്രതിപക്ഷ ഐക്യത്തിന് മിന്നും വിജയം..!!

മാലിദ്വീപ് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികളുടെ ഐക്യത്തിന്റെ വിജയം. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ മുഹമ്മദ് സോലിഹ് 58 ശതമാനം വോട്ട് നേടിയതായി മാലിയില്‍ നിന്നുള്ള 90 ശതമാനം പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇനിയും വന്നിട്ടില്ല.

”ഞങ്ങല്‍ ഈ തെരഞ്ഞെടുപ്പ് ജയിച്ചു, അതും നല്ല ഭൂരിപക്ഷത്തില്‍. ഇത് സന്തോഷത്തിന്റെ നിമിഷമാണ്. മാലിദ്വീപില്‍ സമാധാനത്തിന്റേയും നീതിയുടേയും അന്തരീക്ഷം തിരികെ കൊണ്ട് വരും” സോലിഹ് മാധ്യമങ്ങളോട് പ്രതികരിച്ചു.  നാല് പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യസ്ഥാനാര്‍ത്ഥിയാണ് സോലിഹ്. ഈ പാര്‍ട്ടികളുടെ നേതാക്കന്‍മാര്‍ നാട് കടത്തപ്പെട്ടവരോ ജയിലില്‍ അടയ്ക്കപ്പെട്ടവരോ ആണ്.

നിലവിലെ പ്രസിഡന്റായ യാമീന്‍ തെരഞ്ഞെടുപ്പ് ഫലത്തെപ്പറ്റി ഇതുവരെ പ്രതികരിണം അറിയിച്ചിട്ടില്ല.  350,000 ജനങ്ങളില്‍ 250,000 പേര്‍ക്കാണ് വോട്ടവകാശം ഉണ്ടായിരുന്നത്. ശ്രീലങ്കയിലും, ക്വാലലംപൂരിലും വോട്ടെടുപ്പ് നടന്നു. പ്രതിഷേധ സ്വരങ്ങളെ തച്ചുടച്ച യാമീന്‍ ഗവണ്‍മെന്റിനെതിരെ കടുത്ത പ്രതിഷേധ ശബ്ദങ്ങളാണ് മാലിയില്‍ ഉയര്‍ന്നിരുന്നത്. പ്രതിഷേധക്കാരില്‍ പലരും ജയിലിലായി.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*