മലേറിയ നിയന്ത്രിക്കാന്‍ കൊതുകുകളില്‍ ജീന്‍ ഡ്രൈവ്, ലണ്ടനിലെ ഇംപീരിയല്‍ കോളേജ് സംഘത്തിന്‍റെ പരീക്ഷണം വിജയത്തിന്‍റെ പാതയില്‍..

മലേറിയ പരത്തുന്ന കൊതുകുകളെ നിയന്ത്രിക്കുന്നതിനായി നിരവധി പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. പത്ത് വര്‍ഷത്തോളമായി ഈ പരീക്ഷണത്തിലാണ് ലണ്ടനിലെ ഇംപീരിയല്‍ കോളേജ് സംഘം. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം പരീക്ഷണം വിജയത്തിന്റെ പാതയിലാണ് പോകുന്നതെന്ന് നിസ്സംശയം പറയാമെന്ന് പ്രൊഫസര്‍ ആന്‍ഡ്രീ ക്രിസാന്‍ഡി വ്യക്തമാക്കി.

ജനിറ്റിക്ക് എഞ്ചിനീയറിംഗിലൂടെ ഇതിന് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുകയാണ് ശാസ്ത്രലോകം. ജീന്‍ ഡ്രൈവ് എന്നാണ് ഇത് അറിയപ്പെടുന്നത്. കൊതുകുകളുടെ പ്രത്യുല്‍പ്പാദന ശേഷിയെ നിയന്ത്രിക്കുന്ന തരത്തില്‍ കൊതുകുകളില്‍ ജനിതക മാറ്റം വരുത്തുന്നതാണ് രീതി.

അനോഫിലിസ് കൊതുകുകള്‍ പരത്തുന്ന മലേറിയ പോലുള്ള അസുഖങ്ങള്‍ പ്രചരിക്കുന്നത് ഇല്ലാതാക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് കണ്ടെത്തല്‍. ഈ സാങ്കേതിക വിദ്യ അനോഫിലിസ് ഗാമ്പിയ സ്പീഷിസില്‍ പെടുന്ന കൊതുകുകളില്‍ മാത്രമാണ് ഇപ്പോള്‍ പരീക്ഷിക്കുന്നത്. ആഫ്രിക്ക അടക്കമുള്ള വിവിധ ഭാഗങ്ങളില്‍ മലേറിയ വ്യാപകമാകുന്ന സാഹചര്യത്തിലാണിത്.

മലേറിയ നിയന്ത്രിക്കുന്ന കാര്യത്തില്‍ ലോകരാജ്യങ്ങള്‍ വളരെ പിന്നോട്ട് പോയെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു.വിവിധ രാജ്യങ്ങളിലേയ്ക്ക് ഈ സാങ്കേതിക വിദ്യ വ്യാപിപ്പിക്കാനും ആലോചനയുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*