മലപ്പുറം വൃദ്ധസദനത്തിലെ മരണം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു..!!

തവനൂരിലെ സര്‍ക്കാര്‍ വ്യദ്ധസദനത്തില്‍ നാല് അന്തേവാസികള്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. രണ്ടു ദിവസത്തിനുള്ളില്‍ നാലു പേര്‍ മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് നടപടി.

ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എന്നിവര്‍ മൂന്നാഴ്ചക്കകം സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. വൃദ്ധസദനത്തിലെ ആരോഗ്യ പരിശോധന, ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ചും അന്വേഷണം നടത്തും.

തവനൂരിലെ സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ നാല് പേരാണ് മരിച്ചത്. ഇന്നലെ ഒരാളും ഇന്ന് പുലര്‍ച്ചെ മൂന്ന് പേരും മരിച്ചു. കാളിയമ്മ, ശ്രീദേവി, വേലായുധന്‍, കൃഷ്ണമോഹന്‍ എന്നിവരാണ് മരിച്ചത്. ഇന്നലെ മരിച്ചയാളുടെ മൃതദേഹം ഇന്നലെതന്നെ സംസ്‌കരിക്കുകയും ചെയ്തിരുന്നു.

വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് മരണങ്ങളെന്നാണ് വൃദ്ധസദനം അധികൃതര്‍ പറയുന്നത്. എന്നാല്‍ മരണങ്ങള്‍ക്കു പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇവിടെ നടക്കുന്ന മരണങ്ങള്‍ ആരെയും അറിയിക്കുന്നില്ലെന്നും സംസ്‌കാരം തിടുക്കത്തില്‍ നടത്തുന്നതായും ആരോപണമുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*