ഗോസിപ്പുകള്‍ക്ക് വിട; ഞെട്ടിപ്പിക്കുന്ന നിബന്ധനകളുമായി നടി മഡോണ സെബാസ്റ്റ്യന്‍..!!

സിനിമാ അഭിനയ രംഗത്ത് തന്റേതായ നിബന്ധനകള്‍ തുറന്നു പറഞ്ഞ് വ്യത്യസ്തയാവുകയാണ് നടി മഡോണ സെബാസ്റ്റ്യന്‍. നായകനെ കെട്ടിപ്പിടിക്കാനും ചുംബിക്കാനും ഒന്നും തന്നെ കിട്ടില്ലെന്നാണ് മഡോണ പറയുന്നത്. ഞാന്‍ അഭിനയിച്ച പല ചിത്രങ്ങളിലും നായകന്മാരെ ചുംബിക്കുന്ന രംഗങ്ങളുണ്ടാവാറുണ്ട്.

കഥയ്ക്ക് അനുയോജ്യമായതു കൊണ്ട് ചെയ്യണമെന്നു പലരും നിര്‍ബന്ധം പിടിക്കും. എന്നാല്‍ ഞാനതിനു വഴങ്ങാറില്ല. ചുംബനരംഗങ്ങളില്‍ അഭിനയിക്കില്ലെന്നു തുറന്നു പറയാറുണ്ട്. അഭിനയമെന്നു കരുതി അന്യപുരുഷനെ ആലിംഗനം ചെയ്യാനും കിടക്ക പങ്കിടാനും വൃത്തികേടുകള്‍ കാണിക്കാനും ഒരുക്കമല്ല.

അത് കഥാപാത്രവുമായി എത്തുന്നവരോട് വ്യക്തമായി പറയാറുമുണ്ട്. സിനിമയില്‍ യാദൃച്ഛികമായി എത്തിപ്പെട്ടതാണെങ്കിലും സ്വകാര്യജീവിതത്തില്‍ അങ്ങനെ മാറ്റങ്ങളൊന്നും വന്നിട്ടില്ല. സെലക്ടീവായി തന്നെയാണ് സിനിമകള്‍ ചെയ്യുന്നതെന്ന് മഡോണ പറയുന്നു.

പ്രേമം എന്ന തന്റെ കന്നിച്ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടി മഡോണ തെലുങ്ക്, തമിഴ്, കന്നഡ സിനിമാലോകത്ത് തിരക്കുള്ള താരമാണ്. നീണ്ട ഇടവേളയ്ക്കു ശേഷമാണ് ആസിഫ് അലി നായകനായ ഇബ്ലീസിലൂടെ താരം വീണ്ടും മലയാളത്തിലെത്തിയത്.

തേടി വന്ന പല വമ്ബന്‍ അവസരങ്ങളോടും താരം നോ പറഞ്ഞത് സിനിമാലോകത്തെ ഒന്നാകെ അമ്ബരപ്പിച്ചിരുന്നു. മഡോണ അഹങ്കാരിയാണെന്നും സംവിധായകരെ അനുസരിക്കില്ലെന്നും മറ്റുമുള്ള വാര്‍ത്തകളും പ്രചരിച്ചു. ഇത്തരം ഗോസിപ്പുകളൊന്നും താന്‍ മുഖവിലയ്ക്ക് എടുക്കാറില്ലെന്നാണ് മഡോണ പറയുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*