മദ്യം എയ്ഡ്‌സിനേക്കാള്‍ മാരകം ലോകാരോഗ്യ സംഘടന…

ഓരോ വര്‍ഷവും മൂന്ന് മില്യണ്‍ ആളുകള്‍ മദ്യപാനം മൂലം മരിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. എയ്ഡ്‌സ്, ആക്രമണങ്ങള്‍, റോഡ് അപകടങ്ങള്‍ എന്നീ കാരണങ്ങള്‍ മൂലം മരണമടയുന്ന ആകെ ആളുകളുടെ എണ്ണത്തേക്കാളും മദ്യപിച്ച്‌ മരിക്കുന്നവരാണ് മുന്നിലെന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണ് സംഘടന പുറത്തു വിട്ടിരിക്കുന്നത്.

ഓരോ വര്‍ഷവും ലോകത്ത് നടക്കുന്ന 20 മരണങ്ങളില്‍ ഒന്നില്‍ കൂടുതല്‍ എണ്ണത്തിന് കാരണം മദ്യപാനമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മദ്യപിച്ച്‌ വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങള്‍, മദ്യപാനം മൂലമുണ്ടാകുന്ന ആക്രമണങ്ങള്‍, രോഗങ്ങള്‍ തുടങ്ങിയവയാണ് അതിന് കാരണം. ഇതില്‍ 75 ശതമാനവും പുരുഷന്മാരാണ് ഇരകളാകുന്നത്. 500 പേജടങ്ങുന്നതാണ് ലോകാരോഗ്യ സംഘടനയുടെ പഠന റിപ്പോര്‍ട്ട്.

മദ്യപാനികള്‍ മാത്രമല്ല, അവരുടെ കുടുംബവും ഇതിന്റെ അനന്തര ഫലങ്ങള്‍ അനുഭവിക്കുന്നുണ്ട്. ആക്രമണങ്ങള്‍, പരിക്കുകള്‍, മാനസിക പ്രശ്‌നങ്ങള്‍, ക്യാന്‍സര്‍ അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം കുടുംബവും ബന്ധുക്കളും ഇരകളാകാറുണ്ടെന്ന് ഡബ്‌ള്യു എച്ച്‌ ഒ അദ്ധ്യക്ഷന്‍ വ്യക്തമാക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*