ലൂസിഫറിനെയും ഒടിയനെയും കുറിച്ച്‌ വന്നത് വ്യാജ വാര്‍ത്തകള്‍?; നിര്‍മാതാക്കള്‍ക്ക് പറയാനുള്ളത് ഇതാണ്..?

മോഹന്‍ലാലിന്റെ ലൂസിഫര്‍, ഒടിയന്‍ എന്നീ സിനിമകള്‍ക്ക് വേണ്ടി മലയാള സിനിമാപ്രേമികള്‍ പ്രതീക്ഷകളോടെ കാത്തിരിക്കുകയാണ്. സിനിമകളെ കുറിച്ച് പലതരത്തിലും വാര്‍ത്തകള്‍ വരാറുണ്ട്. അതില്‍ ബജറ്റിനെ കുറിച്ച് പറഞ്ഞതെല്ലാം തെറ്റാണെന്ന് നിര്‍മാതാക്കളായ ആശീര്‍വാദ് ഫിലിംസ് അറിയിച്ചിരിക്കുകയാണ്. ഒരു ഓണ്‍ലൈന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ലൂസിഫര്‍, ഒടിയന്‍ എന്നീ വലിയ ചിത്രങ്ങളുടെ ബജറ്റുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ തെറ്റാണ്. മുന്‍പ് സിനിമകളുടെ ബജറ്റിനെ കുറിച്ച് വന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ കുഞ്ഞാലി മരക്കാര്‍ എന്ന സിനിമയുടെ ബജറ്റ് മാത്രമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. ബാക്കി സിനിമകളുടെ മുതല്‍ മുടക്ക് ഔദ്യോഗികമായി പിന്നീട് പ്രഖ്യാപിക്കുമെന്നും ആശീര്‍വാദ് ഫിലിംസ് അറിയിച്ചിരിക്കുകയാണ്.

പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം നടത്തുന്ന ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. പൃഥ്വിരാജും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമ ആണെന്നുള്ളതിനാല്‍ ലൂസിഫറിന്റെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ക്ക് പ്രത്യേക താല്‍പര്യമാണ്. ഷൂട്ടിംഗ് കാണുന്നതിനായി ലൊക്കേഷനിലെക്കുന്നവര്‍ അവിടെ നിന്നുള്ള ഫോട്ടോസും വീഡിയോസും പുറത്ത് വിടാറുണ്ട്.

പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ നിര്‍മ്മിക്കുന്ന ലൂസിഫറിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് നടന്‍ മുരളി ഗോപിയാണ്. ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ബിഗ് ബജറ്റിലാണ് ലൂസിഫെലാരുക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അത് തെറ്റാണെന്ന് പറഞ്ഞതോടെ വരും ദിവസങ്ങളില്‍ സിനിമയുടെ കൂടുതല്‍ വിശേഷങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ തന്നെ പുറത്ത് വിടുമെന്നാണ് സൂചന. ജൂലൈ പതിനെട്ടിന് വണ്ടിപ്പെരിയാറില്‍ നിന്നുമായിരുന്നു ലൂസിഫറിന്റെ ചിത്രീകരണം ആരംഭിച്ചത്.

മോഹന്‍ലാലിനെ നായകനാക്കി വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ഒടിയന്‍. ഫാന്റസി ഗണത്തില്‍പ്പെടുന്ന ചിത്രം കേരളത്തില്‍ മുന്‍പ് ജീവിച്ചിരുന്ന ഒടിയന്മാരുടെ കഥയാണ് പറയുന്നത്. ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രവും ആശീര്‍വാദ് ഫിലിംസ് തന്നെയാണ് നിര്‍മ്മിക്കുന്നത്. മലയാളക്കര ഇന്ന് വരെ കാണാത്ത ദൃശ്യ വിസ്മയമാകാന്‍ ഒടിയന് കഴിയുമെന്നാണ് സിനിമാപ്രേമികള്‍ പറയുന്നത്. ഒടിയനിലും മഞ്ജു വാര്യരാണ് നായിക. ഒപ്പം പ്രകാശ് രാജ്, ഇന്നസെന്റ്, നന്ദു, നരേന്‍, സിദ്ദിഖ്, കൈലാഷ്, സന അല്‍താഫ്, തുടങ്ങി ഒരുപാട് താരങ്ങള്‍ അഭിനയിക്കുന്നുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*