ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നയിക്കുന്നത് അമിത്ഷാ..!!

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്പ് ബിജെപിയില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തേണ്ടെന്ന് തീരുമാനം. ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച്‌ തീരുമാനമുണ്ടായത്. ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ നേതൃത്വത്തില്‍ തന്നെ 2019 ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാനും തീരുമാനമായി.

അതേസമയം, പട്ടികജാതി വിഷയത്തില്‍ പ്രതിപക്ഷം തെറ്റായ പ്രചാരണമാണ് നടത്തുന്നതെന്ന് അമിത്ഷാ ആരോപിച്ചു. പ്രതിപക്ഷത്തിന് വസ്തുതകളുടെ അടിസ്ഥാനത്തില്‍ ശക്തമായ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നു വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദിയും യോഗത്തില്‍ സംസാരിക്കുന്നുണ്ട്.

ശനിയാഴ്ചയും ഞായറാഴ്ചയുമായി നടക്കുന്ന യോഗത്തില്‍ കൂടുതല്‍ സീറ്റ് ലഭിക്കാനുള്ള ബൃഹദ് പ്രചാരണ പദ്ധതിക്ക് തുടക്കമിടുമെന്നാണ് വിവരം. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഡ്. തെലുങ്കാന സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ചേരുന്ന ബിജെപി നേതൃയോഗത്തിനു മികച്ച പ്രാധാന്യമുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*