കെഎസ്‌എഫ്‌ഇയിലേക്ക് സ്ഥലമാറ്റം ആവശ്യപ്പെട്ടുകൊണ്ടുള്ള കെഎസ്‌ആര്‍ടിസി ഉദ്യോഗസ്ഥരുടെ അപേക്ഷ ഹൈക്കോടതി തള്ളി..

കെഎസ്‌എഫ്‌ഇയിലേക്ക് സ്ഥലമാറ്റം ആവശ്യപ്പെട്ട് കെഎസ്‌ആര്‍ടിസി ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. തങ്ങള്‍ക്ക് കെഎസ്‌എഫ്‌ഇയിലേക്ക് പുനര്‍ നിയമനമോ സ്ഥലമാറ്റമോ വേണമെന്നാണ് കെഎസ്‌ആര്‍ടിസി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. ഈ അപേക്ഷയാണ് ഡിവിഷന്‍ ബെഞ്ച് ചെലവ് സഹിതം തള്ളിയത്.

വ്യത്യസ്ത സ്ഥാപനത്തിലേക്കു സ്ഥലംമാറ്റം ആവശ്യപ്പെടുന്നത് എങ്ങനെയാണെന്നു മനസ്സിലാകുന്നില്ലെന്നു കോടതി പറഞ്ഞു. അപ്പീല്‍ പിന്‍വലിക്കുന്നുണ്ടോ എന്നു ചോദിച്ചെങ്കിലും കക്ഷികള്‍ തയാറായില്ല. കോടതിയുടെ സമയം പാഴാക്കിയെന്നു വിലയിരുത്തിയാണു നടപടി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*